സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി നീങ്ങുന്ന പൊലീസ് വാഹനം തടയുന്ന 27കാരി, സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു മോഡൽ റിയയുടെ ഒറ്റയാള്‍ പോരാട്ടം. ഒട്ടേറെപ്പേരാണ്  പൊലീസ് വാഹനം തടയുന്ന റിയയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുപാട് പേര്‍ റിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയിലാണ് ഈ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ നായർ രംഗത്തെത്തിയത്. എന്നാല്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ താരം തന്നെ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശിവാജി പാര്‍ക്കിലാണ് പ്രതിഷേധം തുടര്‍ന്നവരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പൊലീസ് വാനിന് മുന്നില്‍ കൈവച്ച് റിയ ആഹിര്‍ നിന്നത്. കനത്ത മഴയില്‍ കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയയുടെ ചിത്രങ്ങളാണ് വൈറലായത്. സിജെപി പ്രതിഷേധത്തിന്‍റെ തന്നെ ഹീറോയായി റിയ മാറി. ഈ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധം കൊൽക്കത്തയിൽ ഒരു പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ദൃശ്യമാണ് നടി നവ്യ പങ്കുവച്ചത്. പോസ്റ്റിന് പശ്ചാത്തല സംഗീതമായി 'വന്ദേ മാതരം' ചേർത്തിരുന്നല്ലാതെ മറ്റ് അടിക്കുറിപ്പൊന്നും നൽകിയിരുന്നില്ല.

നവ്യയുടെ പങ്കുവച്ച ചിത്രത്തെ സിജെപി സമരത്തോടുള്ള പരോക്ഷ പിന്തുണയും ഐക്യദാർഢ്യവുമായാണ് പലരും കണ്ടത്. എന്നാല്‍ പിന്നാലെ തന്നെ താരം അത് നീക്കം ചെയ്യുകയും ചെയ്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഇതുവരെ യാതൊരു നിലപാടും എടുക്കാതിരിക്കെ, പെട്ടെന്ന് ഒരു പോസ്റ്റുമായി വന്ന്, അതിലും പെട്ടെന്ന് അത് നീക്കം ചെയ്തതോടെ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്.

എന്നാല്‍ ഇതിനോടകം തന്നെ നവ്യയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയാകെ വൈറലായി. ‘നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയുടെ മുൻപിൽ പോയി ഷോയ്ക്ക് വേണ്ടി ആരും കാണാതെ ഫോട്ടോ എടുത്ത് വന്ന് പോസ്റ്റിട്ടതാണ്. ഇത് ചോദിച്ച് കമന്റ് വന്നപ്പോൾ ഡിലീറ്റ് ചെയ്ത് ഓടി’, ‘ഞാനെ കണ്ടുള്ളൂ’, ‘ഷോ ഇറക്കാൻ നോക്കി, ഫ്രീ ആയി ബഹിരാകാശത്തും എത്തി’’, എന്നിങ്ങനെ പോകുന്നു നവ്യയുടെ കമന്‍റ്ബോക്സില്‍ എത്തിയ കമന്റുകൾ. 'ഇതൊക്കെ മുക്കിയല്ലേ, എന്തിനാ മുക്കിയത്?, മുക്കിയത് നന്നായി. അമ്മാതിരി ക്രിഞ്ച് പോസ്റ്റ് ആിരുന്നു. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

അതേസമയം, മോഡല്‍ റിയ ആഹിറിന്‍റെ പോസ്റ്റ് സോഷ്യല്‍ ലോകത്ത് ഇപ്പോളും വൈറലായിരുന്നു. റിയ വാന്‍ തടഞ്ഞതിന് പിന്നാലെ മുംബൈ പൊലീസുമായി കനത്ത വാഗ്വാദവും ഏറ്റുമുട്ടലുമുണ്ടാകുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മുട്ടുമടക്കേണ്ടി വന്ന പൊലീസ് അല്‍പ്പനേരം മുന്നോട്ടുപോയശേഷം പ്രതിഷേധക്കാരെ വിട്ടയക്കാമെന്നായി. ഉടന്‍ വിട്ടയക്കണമെന്ന നിലപാടില്‍ നിന്ന് റിയയും പിന്നോട്ട് പോയില്ല. വാനിന് മുന്നില്‍ നിന്ന് ഒരടി മാറാന്‍ പോലും റിയ വിസമ്മതിച്ചതോടെ വഴങ്ങാതെ പൊലീസിന് നിവൃത്തിയില്ലെന്നായി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയക്കുകയായിരുന്നു. നടിയും മോഡലും സംരംഭകയുമാണ് റിയ അഹിർ. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെപ്പേർ റിയയെ പിന്തുടരുന്നുണ്ട്.

ENGLISH SUMMARY:

Model Riya Ahir went viral on social media for her solitary protest in Mumbai, where she bravely stood in front of a police van carrying detained demonstrators during a CJP protest. While Riya's courageous stance and refusal to budge forced the police to release the detained protesters, actress Navya Nair attempted to recreate this iconic image in Kolkata, posting a photo of herself touching a police vehicle with 'Vande Mataram' playing in the background. However, Navya quickly deleted the post following severe backlash and heavy online criticism for staging the photo and remaining silent on actual student protests. Netizens flooded social media with mocking comments regarding the deleted post, contrasting it with Riya Ahir's genuine and widely praised act of defiance.