vineeth-dancer-photo

TOPICS COVERED

  • തന്റെ ബാല്യകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടനും നർത്തകനുമായ വിനീത്. 'ഈ കുഞ്ഞു ഡാൻസർ ആരാണെന്ന് ഊഹിക്കാമോ?' എന്ന അടിക്കുറിപ്പോടെ നാടോടി നൃത്തത്തിന്റെ വേഷമണിഞ്ഞ കുട്ടിക്കാലത്തെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്

മലയാളികളുടെ പ്രിയനടന്‍ വിനീത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലാവുന്നു.  ‘ഈ കുഞ്ഞു ഡാൻസർ ആരാണെന്ന് ഊഹിക്കാമോ?’ എന്ന അടിക്കുറിപ്പോടെ നൃത്തത്തിന്റെ വേഷവിധാനങ്ങളണിഞ്ഞ ഒരു കുട്ടിയുടെ ചിത്രമാണ് വിനീത് പങ്കുവച്ചത്. വിനീതിന്റെ തന്നെ ചെറുപ്പകാല ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

നാടോടി നൃത്തത്തിന്റെ വേഷമണിഞ്ഞ് നൃത്തം ചെയ്യുന്ന വിനീതിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. മുഖത്തേക്ക് ഒന്നുനോക്കിയാല്‍ തന്നെ ആളെ മനസിലാകുമല്ലോയെന്നാണ് അരാധകരുടെ ചോദ്യം. ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി. 

1985ൽ ഐവി ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ തന്റെ പതിനാറാം വയസിലാണ് വിനീത് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്, പിന്നീട് നായകനായും സഹതാരമായും വില്ലനായുമെല്ലാം താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. ലൂസിഫർ, മരക്കാർ എന്നീ സിനിമകളിലടക്കം വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റെ ശബ്ദം നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും വിനീത് ശ്രദ്ധ നേടി. അതിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും താരത്തിന് ലഭിച്ചു.

ENGLISH SUMMARY:

Popular actor and dancer Vineeth has posted a throwback childhood picture on social media that has gone viral. Sharing a photo of himself dressed in a colorful folk dance costume from his younger days, Vineeth captioned it asking fans, "Can you guess who this little dancer is?" Fans quickly recognized him and responded with enthusiastic comments noting that his face is instantly recognizable. Vineeth, who made his acting debut at age 16 in I. V. Sasi's 1985 film Idanilangal, has played diverse roles across Malayalam, Tamil, Telugu, Kannada, and Hindi films. In recent years, he has also earned widespread acclaim and state awards as a dubbing artist, notably voicing key characters in hit films like Lucifer and Marakkar.