സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ വസ്ത്രധാരണത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച വ്ലോഗർ ഷെഫീന ബീവിയ്ക്ക് മറുപടി നൽകി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. ഷെഫീന ബീവി ഒരു മനുഷ്യസ്ത്രീ അല്ലെന്നും അവർ ഒരു ജീവിയാണെന്നും ഒട്ടേറെ സ്ത്രീകൾ അവരുടെ ഇരകളായിട്ടുണ്ടെന്നും ദയ പറഞ്ഞു.
ദയയുടെ മോഡേൺ ലുക്കിനെതിരെ ഷെഫീന നടത്തിയ പരാമർശങ്ങളായിരുന്നു വിവാദമായത്. തന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത് 98 ശതമാനം ആളുകളും അവര്‍ക്കൊപ്പം ആണ് എന്നതാണെന്ന് ദയ പറഞ്ഞു. അവര്‍ പറഞ്ഞത് ശരിയാണ്, അങ്ങനെ തന്നെ നടക്കണം എന്ന് പറയുന്നവര്‍. അവർ പറയുന്നത് ഭൂരിപക്ഷവും പേര്‍ അംഗീകരിച്ചത് ഭയമുണ്ടാക്കി. 2 ശതമാനം ആളുകള്‍ തന്നെ പിന്തുണച്ചിട്ടുണ്ട്. തനിക്കെതിരെ നിന്നവരൊക്കെ എന്താണ് പറഞ്ഞതെന്ന് നോട്ട് ചെയ്തിട്ടുണ്ടെന്നും തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ ദയ പറഞ്ഞു.
താനിപ്പോള്‍ ചെറുതായിട്ട് എയറിലാണ് എന്ന് പറഞ്ഞാണ് ദയ ഈ വിഷയയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. 'ഞാന്‍ ഓക്കെ ആണ്. കുറച്ച് ദിവസം മുന്‍പ് വ്യക്തിപരമായ കാര്യങ്ങള്‍ കാരണം കുറച്ച് ഡൗണ്‍ ആയിരുന്നു. ആ സമയത്താണ് ഇന്‍സ്റ്റാഗ്രാമില്‍ ബ്രേക്ക് എടുക്കുന്നത്. അതിന്‍റെ അടുത്ത ദിവസം ഞാൻ അങ്ങ് എയറിലായി. അവരുടെ പേരൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ പേര് പറഞ്ഞ് ആ നെഗറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്. ആ വീഡിയോ മുഴുവനായി കാണാത്തത് കൊണ്ട് അതില്‍ എനിക്ക് പ്രത്യേകിച്ച് വില ഒന്നും ഉണ്ടായിരുന്നില്ല. കാലിന്‍റെ അടിയിലെ പൊടിയുടെ വിലയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സത്യമായിട്ടും. പക്ഷേ അതില്‍ എന്‍റെ അമ്മയുടേയും അച്ഛന്‍റേയും പേരുണ്ടായിരുന്നു. അവര്‍ അവരുടേതായ കാര്യങ്ങളില്‍ ബിസിയാണ്. ഒഴിവാക്കി വിടാം എന്നായിരുന്നു.
ഇതെന്‍റെ വ്ളോഗാണ്, എന്‍റെ വീഡിയോ ആണ്. പറയാനുള്ളത് ഞാന്‍ പറയും. ഇതിലൂടെ സംഭവിച്ചൊരു നല്ല കാര്യം എന്തെന്നാൽ, എനിക്ക് കുറേ പേരുടെ സ്നേഹം കിട്ടി. ഈ വിവാദം കണ്ട് എന്നെ അറിഞ്ഞ കുറേപേരുണ്ട്. മോളേ നീ അടിപൊളിയാന്ന് പറഞ്ഞുള്ള ഒരുപാട് ലവ് കിട്ടുന്നുണ്ട്. സെലിബ്രിറ്റികള്‍ എനിക്ക് സപ്പോര്‍ട്ട് തന്നു. അങ്ങനെ ഒത്തിരി പേര്‍. ഞാനൊരു നാടകത്തിന്‍റെ ഭാഗമായി, സ്ക്രിപ്റ്റൊക്കെ ചെയ്ത് ഭയങ്കര സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് ഇത് വരുന്നത്. അത് ഞാന്‍ മുന്നോട്ട് കൊണ്ടുപോകും. ഇതൊന്നും എന്നെ ബാധിക്കില്ല.
എനിക്ക് നല്ല ദേഷ്യമുണ്ട്. പക്ഷേ എന്‍റെ ജീവിതത്തെ അത് ബാധിക്കില്ല. ഇവർ കാരണം നിരവധി പേരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ശരിയല്ല. അങ്ങനെ ചെയ്യാൻ അവൾക്ക് യാതൊരു അവകാശവുമില്ലായിരുന്നു. എത്രയൊക്കെ വിട്ടുകളയണം എന്ന് പറഞ്ഞാലും ചിലര്‍ക്ക് അത് ഈസി ആയിരിക്കില്ല. ഞാന്‍ ആദ്യമായാണ് എയറില്‍ കയറുന്നത്. എന്നെ പിന്തുണച്ച എല്ലാവരോടും ഒരുപാട് നന്ദി. എനിക്ക് വേണ്ടി നിന്നതിന് നന്ദി' എന്നും ദയ കൂട്ടിച്ചേർത്തു.