നടി മഞ്ജു പിള്ളയുടെ മകളും ഇന്‍ഫ്ളുവന്‍സറുമായ ദയ സുജിത്തിനെതിരെ വ്ലോഗര്‍ ഷെഫീന ചെയ്ത വിഡിയോ ശ്രദ്ധ നേടിയിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഷെഫീനയുടെ വിമർശനം. ദയ പങ്കുവച്ച ട്രാന്‍സിഷന്‍ വിഡിയോക്കെതിരെയായിരുന്നു ഷെഫീനയുടെ അധിക്ഷേപം. മകളെ കയറൂരി വിട്ടിരിക്കുകയാണോ, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണെന്നും ഷെഫീന പറഞ്ഞു. 

'ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ സ്വാതന്ത്ര്യം?. മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ?. ഇതൊന്നും ഫാഷനല്ല. മോഡേണിസം തലയിൽ കയറിയതായാണ് തോന്നിയത്. സ്ത്രീകളെ അപമാനിക്കുന്നത് പോലെയാണ് ദയയുടെ വസ്ത്രധാരണം കണ്ടപ്പോൾ തോന്നിയത്. എന്റെ അഭിപ്രായം ജനറേഷൻ ​ഗ്യാപ്പാണെന്ന് പറഞ്ഞ് ആരും വരരുത്. ഇങ്ങനെ കോലം കെട്ടുന്നതിന് പബ്ലിക്ക് ന്യൂയിസൻസിന് കേസ് എടുക്കണം,' ഷെഫീന പറഞ്ഞു.

വിഡിയോ​ക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ഷെഫീനക്കെതിരെ ഉയര്‍ന്നത്. വസ്ത്രധാരണം അവനവന്‍റെ ചോയിസാണെന്നും ഷെഫീനയുടെ വിഡിയോ അതിരുവിട്ടെന്നും പലരും വിമര്‍ശിച്ചു. ദയയെ വിമര്‍ശിച്ച് കണ്ടന്‍റ് ക്രിയേറ്റര്‍മാരും രംഗത്തെത്തി. വിമർശിച്ച വ്ലോഗർക്ക് മറുപടിയുമായി ദയയുമെത്തി. ട്രെൻഡിങ് ബോൾഡ് ലുക്കിൽ 'ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ....' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു പിള്ളയും ഈ പോസ്റ്റ് റി ഷെയർ ചെയ്തു. 

‘ചിലരുടെ പ്രവൃത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും മാതാപിതാക്കൾ ഫെയ്മസ് ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു’ എന്നെഴുതിയ തന്റെ പഴയൊരു റീലും ദയ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരുന്നു. ‘നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം’ എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്.

ENGLISH SUMMARY:

Influencer Daya Sujith, daughter of actress Manju Pillai, faced severe online backlash and derogatory remarks from vlogger Shefeena, who criticized Daya's transition video and fashion choices as inappropriate and un-feministic. Shefeena’s commentary, which included questioning Manju Pillai’s parenting and suggesting legal action for "public nuisance," sparked widespread condemnation from the public and fellow content creators for being intrusive and shaming. In response, Daya stood her ground by sharing a bold look on social media with a defiant hashtag, which was promptly reshared by her mother. The support escalated when Manju Pillai publicly backed her daughter, humorously challenging the critics by commenting on a previous reel of Daya's, effectively dismissing the negativity surrounding her daughter's personal choices.