gayathri-suresh

TOPICS COVERED

ഇൻസ്റ്റാഗ്രാം റീലുകളിൽ തരംഗമായി മാറിയ 'കല്യാണി'യുടെ ദൃശ്യാവിഷ്കാരം അടുത്തിടെയാണ് പുറത്തുവന്നത്. സാനിയ ഇയ്യപ്പന്‍ ചുവടുവച്ച ഗാനത്തില്‍ ശ്രേയ ഘോഷാലിന്‍റെ ശബ്ദവും വന്നത് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ഇപ്പോള്‍ കല്യാണിക്ക് തന്‍റേതായ ആവിഷ്കാരം സൃഷ്ടിക്കുകയാണ് നടി ഗായത്രി സുരേഷ്. 

ലോങ് സ്കര്‍ട്ടും ബാക്ക് ഓപ്പണ്‍ ബ്ലൗസുമുള്‍പ്പെടുന്ന ഗായത്രിയുടെ മിനിമല്‍ ആന്‍ഡ് ക്ലാസിക് ലുക്ക് തന്നെയാണ് വിഡിയോയുടെ ഹൈലൈറ്റ്. മൂക്കുത്തിയും കമ്മലും അരഞ്ഞാണവും മാത്രമാണ് ആഭരണം. ആറ് ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. 

2025 നവംബറിലായിരുന്നു ‘കല്യാണി’ ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. ഇൻസ്റ്റഗ്രാം റീലുകളിലും ഗാനം ട്രെൻഡിങ്ങായിരുന്നു. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ഈ മലയാളം ഹിപ്പ് ഹോപ്പ് റാപ്പ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം റോണും ചേർന്നു വരികളെഴുതിയ ഗാനം യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് റിലീസ് ചെയ്തത്. അർജൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർ ചേർന്നാണ് ‘കല്യാണി’ പാടിയിരിക്കുന്നത്.

ENGLISH SUMMARY:

Gayathri Suresh is creating her own rendition of the trending 'Kalyani' song, which has taken Instagram Reels by storm. Her minimal and classic look, featuring a long skirt and back-open blouse, is the highlight of the video, which has already garnered over six lakh views.