samantha

TOPICS COVERED

നടി സാമന്ത റൂത്ത് പ്രഭുവും സോണി ലിവ് തമിഴും ഒന്നിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ സംരംഭത്തിനായാണ് ഇരുവരും കൈകോർക്കുന്നതെന്നാണ് സൂചന. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഞങ്ങളുടെ ആവേശം അടക്കാനാവുന്നില്ലെന്നാണ് സോണി ലീവിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഈ സ്റ്റോറി സാമന്തയും പങ്കുവച്ചിട്ടുണ്ട്. 

'മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' സാമന്ത പറഞ്ഞു. 

അതേസമയം കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന സാമന്ത സിനിമയില്‍ നിന്നും അവധിയെടുക്കാനൊരുങ്ങുകയാണ്. അടുത്തിടെയാണ് താന‍്‍ ഗര്‍ഭിണിയാണെന്ന് താരം തന്നെ സ്ഥിരീകരിച്ചത്. 'മാ ഇന്റി ബംഗാരം' ആണ് ഒടുവില്‍ പുറത്തുവന്ന സാമന്തയുടെ ചിത്രം. ജൂൺ 19 ന്ആഗോള റിലീസായി എത്തിയ ചിത്രം ഇതിനോടകം മികച്ച കളക്ഷനാണ് ബോക്സ്ഓഫീസിൽ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് മാത്രം 50 കോടി നേട്ടം ചിത്രം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷമായിരുന്നു വിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം നടന്നത്. 

ENGLISH SUMMARY:

Samantha Ruth Prabhu is collaborating with Sony LIV Tamil for a new exciting project, marking a significant new beginning. Further details about this venture are expected soon, generating anticipation among audiences.