'പരാശക്തി' സിനിമ നിര്‍മാതാവ് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് സംവിധായിക സുധ കൊങ്കര. ചിത്രം സംവിധാനം ചെയ്തതിന് നിര്‍മാതാക്കളായ ഡോണ്‍ പിക്ചേഴ്സില്‍ നിന്നും തനിക്ക് 8.39 കോടി രൂപ പ്രതിഫലം ലഭിക്കാനുണ്ടെന്നാണ് സുധ പരാതിയില്‍ പറയുന്നത്. 

ഡോണ്‍ പിക്ചേഴ്സ് നിര്‍മിച്ച പുതിയ ചിത്രമായ 'ഇദയം മുരളി'യുടെ റിലീസ് തടയണമെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാവുന്നത് വരെ 'പരാശക്തി'യുടെ സാറ്റലൈറ്റ് നിര്‍ത്തിവക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ജൂലൈ 8 ന് മുന്‍പ് മറുപടി നൽകാൻ പ്രൊഡക്ഷൻ ഹൗസിനോട് ജസ്റ്റിസ് കുമരേഷ് ബാബു ആവശ്യപ്പെട്ടു. പരാശക്തി സാറ്റ‌്‌ലൈറ്റിൽ റിലീസ് ചെയ്യരുതെന്നും ഡോൺ പിക്ചേഴ്സിനോട് നിർദ്ദേദേശിച്ചു. 

ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനാണ് പരാശക്തി നിർമിച്ചത്. ശിവകാർത്തികേയൻ, രവിമോഹൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. ജൂലൈ 10-നാണ് ചിത്രം റിലീസ് ചെയ്തത്. 

ENGLISH SUMMARY:

Sudha Kongara is a prominent director who has filed a case against the producers of the film 'Paraasakthi' for non-payment of remuneration. The director claims she is owed 8.39 crore rupees for her work and is seeking a stay on the release of their new film 'Idhayam Murali' until the matter is resolved.