Image Credit : Instagram
മോഹന്‍ലാലിന്‍റെ അഭിനയത്തിനൊപ്പം തന്നെ ഡാന്‍സ് പെര്‍ഫോമന്‍സിനും ആരാധകര്‍ ഏറെയാണ്. ക്ലാസിക്കല്‍ നൃത്തം മുതല്‍ തകര്‍പ്പന്‍ ബ്രേക്ക് ഡാന്‍സ് വരെ തനിക്ക് നിഷ്പ്രയാസം വഴങ്ങുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് മോഹന്‍ലാല്‍. സിനിമ മാത്രമല്ല താരത്തിന്‍റെ സ്റ്റേജ് ഷോകള്‍ കാണാനും വന്‍ജനത്തിരക്കാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഒരു കിടിലന്‍ സ്റ്റേജ് പെര്‍ഫോമന്‍സിന്‍റെ വിഡിയോയാണ് സൈബറിടത്ത് തരംഗം തീര്‍ക്കുന്നത്. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍ എന്ന പരിപാടിയിലെ ദൃശ്യങ്ങളാണ് ഇവ.
യൂറോപ്പില്‍ വിവിധ ഇടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ജര്‍മനിയില്‍ നടന്ന പരിപാടിയിലെ മോഹന്‍ലാലിന്‍റെ ഡാന്‍സ് പെര്‍ഫോമന്‍സാണ് വൈറലായി മാറിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിവിധപാട്ടുകള്‍ക്കൊപ്പം ഊര്‍ജം ഒട്ടും ചോരാതെ ആടിത്തിമിര്‍ക്കുന്ന ലാലേട്ടന്‍റെ വിഡിയോയ്ക്ക് സൈബറിടത്ത് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പഴയ ലാലേട്ടന്‍ ഇതാ വീണ്ടും അതേ ഫോമില്‍' എന്നാണ് ആരാധകരുടെ കമന്‍റ്. ഫഹദ് ഫാസില്‍ രംഗണ്ണനായെത്തിയ ആവേശം എന്ന ചിത്രത്തിലെ ഇലുമിനാറ്റി എന്ന ഗാനത്തിന് അതേ വേഷത്തില്‍ തന്നെയെത്തിയാണ് മോഹന്‍ലാല്‍ ചുവടുവെച്ചത്.
വെളള ഷര്‍ട്ടും പാന്‍സും ധരിച്ച് അസ്സല്‍ രംഗണ്ണനായി വേദിയിലെത്തിയ ലാലേട്ടനെ കണ്ട് കാണികള്‍ ആവേശം കൊളളുന്നതും വിഡിയോയില്‍ കാണാം. മോഹന്‍ലാലിനൊപ്പം സാനിയ ഇയ്യപ്പനും സ്വാസികയും കൂടി വേദി കയ്യടിക്കിയതോടെ പരിപാടി ഗംഭീരമായി എന്നും കമന്‍റുകള്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് ഇതിനോടകം വിഡിയോ സൈബറിടത്ത് കണ്ടുകഴിഞ്ഞത്. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്.