trisha-vijay-vf

TOPICS COVERED

തമിഴ്‌നാട് മുഖ്യമന്ത്രി  വിജയ്‌യുടെ 52–ാം ജന്മദിനമായിരുന്നു ഇന്നലെ. എല്ലാതവണത്തെയും പോലെ പുതിയ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോ ടീസറുകളോ ഇക്കുറി ഉണ്ടായില്ലെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റശേഷമുള്ള ആദ്യ പിറന്നാളിന് ആഘോഷത്തില്‍ ഒരു കുറവുമുണ്ടായില്ല. ആരാധകരും സിനിമാ ലോകവും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രിയനേതാവിന് ആശംസകളുമായി എത്തിയപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് നടിയും സുഹൃത്തുമായ തൃഷയുടെ പോസ്‌റ്റിന് വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും മുടങ്ങാതെ തൃഷ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രിയ സുഹൃത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിരുന്നു.

എന്നാൽ പിറന്നാള്‍ ദിനമായ ഇന്നലെ തൃഷയുടെ ഭാഗത്തുനിന്ന് ആശംസകൾ ഒന്നും വരാതിരുന്നതോടെ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി. ഒപ്പം ഇൻ‌സ്‌റ്റഗ്രാമിൽ തൃഷ വിജയ്‌യെ അൺഫോളോ ചെയ്യുകയും ചെയ്‌തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിൽ പിരിഞ്ഞോ എന്ന തരത്തില്‍വരെ പുതിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് വൈകിട്ട് ഏഴരയോടെ തൃഷയുടെ ഇൻസ്‌റ്റഗ്രാമിൽ വിജയ്‌ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്നുകൊണ്ട്  പോസ്റ്റ്‌ എത്തുന്നത്.

കേക്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വിജയ്‌യുടെയും തൃഷയുടെയും ചിത്രമായിരുന്നു താരം പങ്കുവെച്ചത്. 'To the person who makes it all worth it, HBD 00:00' എന്നാണ് ചിത്രത്തിനൊപ്പം തൃഷ നൽകിയ ക്യാപ്ഷന്‍. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷനേരങ്ങള്‍ കൊണ്ടുതന്നെ സൈബര്‍ലോകത്തെ ചൂടന്‍ചര്‍ച്ചയായും ഇത് മാറി. ഇപ്പേഴിതാ തൃഷ നല്‍കിയ '00:00' എന്ന സംഖ്യയുടെ അര്‍ഥം തിരയുകയാണ് സോഷ്യല്‍മീഡിയ. 

00:00 എന്നതിൽ നാല് പൂജ്യങ്ങളാണുള്ളത്. പൂജ്യം എന്നത് തുടക്കവും അവസാനവുമില്ലാത്ത ഒരു വട്ടമായതുകൊണ്ടുതന്നെ 'അനന്തമായ പ്രണയം എന്നും ഇതുപോലെ നിലനിൽക്കും' എന്നൊരു റൊമാന്റിക് അർത്ഥം ഉണ്ടെന്നാണ് ഒരുപറ്റം ആരാധകര്‍ പറയുന്നത്. എന്നാല്‍ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് ആശംസ അറിയിച്ചതാണെന്ന് മറ്റൊരുപക്ഷവും പറയുന്നു. എന്തുതന്നെയായാലും സമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും പൂജ്യത്തിന്‍റെ കളിയുടെ പൊരുളിനെ ചൊല്ലി  ചര്‍ച്ച  തകര്‍ക്കുകയാണ്. 

ENGLISH SUMMARY:

Thalapathy Vijay's birthday was celebrated with much fanfare, but a delayed birthday wish from actress Trisha sparked significant online discussions and rumors about their relationship. The actress's cryptic Instagram post with '00:00' led to a flurry of interpretations among fans, fueling further speculation.