തമിഴകത്തിന്റെ പ്രിയ ജോഡികളായ വിജയ്‌യും തൃഷയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും ഇരുവരും തമ്മിൽ അകൽച്ചയിലാണെന്ന തരത്തിലുള്ള വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ തൃഷ ആശംസകൾ നേരാതിരുന്നതും ആരാധകരിൽ വലിയ നിരാശയും സംശയങ്ങളും ഉണ്ടാക്കി.

2023 മുതൽ എല്ലാ വർഷവും വിജയ്‌യുടെ ജന്മദിനത്തിൽ കൃത്യമായി ആശംസകൾ പങ്കുവെക്കാറുള്ള തൃഷയ്ക്ക് ഇത്തവണ എന്തുപറ്റി എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോള്‍ ഈ അഭ്യൂഹങ്ങൾക്കെല്ലാം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് തൃഷയിപ്പോൾ.

ജന്മദിനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിജയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.'എന്റെ ജീവിതം അർത്ഥപൂർണ്ണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു തൃഷയും വിജയ്​യും ഒരുമിച്ചിരുന്ന് കേക്ക് മുറിക്കുന്ന പോസ്റ്റിന് താഴെയുള്ള കാപ്ഷന്‍.

ഇതിനുപുറമെ, ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന '00:00' എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  അര മണിക്കൂറിനകം ആറ് ലക്ഷത്തിലധികം ലൈക്കുകളും അമ്പത്തിനാലായിരത്തിലധികം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമ്നറുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തൃഷ അപ്രതീക്ഷിതമായി എത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. നടന്‍ അജിത്തിന്‍റെ അമ്മയുടെ മരണത്തില്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോള്‍ തൃഷയും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

അതേസമയം, വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന പരാതിയില്‍ നടന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന തരത്തിൽ ആരോപണം ഉണ്ടായിരുന്നു. തൃഷയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നതോടെ ദളപതി ആരാധകരും സിനിമാ ലോകവും സജീവമായ ചർച്ചകളിലാണ്.

ENGLISH SUMMARY:

Vijay and Trisha's recent Instagram post has debunked rumors of a rift between the popular Tamil actors, with Trisha sharing a picture of them cutting a cake together on Vijay's birthday. This update has sparked renewed discussions among fans and the film industry, putting an end to speculation about their alleged falling out.