mallika-sukumaran

'അമ്മ'യില്‍നിന്ന് രാജി പ്രഖ്യാപിച്ച് നടി മല്ലിക സുകുമാരന്‍. രാജിക്കത്ത് തയ്യാറാക്കിയെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ആരെന്ന് അറിഞ്ഞാല്‍ അയച്ചു നല്‍കുമെന്നും മല്ലിക ഫെയ്സ്ബുക്കില്‍ കുറിച്ചു. സത്യത്തിനൊപ്പം ന്യായത്തിനൊപ്പം ശ്വേതക്കൊപ്പം എന്നാണ് രാജി അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം മല്ലിക കുറിച്ചത്. 

ശ്വേതയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ഇന്നലെത്തെ ജനറൽ ബോഡി യോഗത്തിലുണ്ടായിരുന്നു എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. അതിൽ കൃത്യമായ പങ്ക് മാലപ്പാർവതിക്കുണ്ട്. അതിൽ പ്രതിഷേധിച്ചാണ് താന്‍ സ്നേഹപൂർവ്വം അമ്മയില്‍ നിന്നും ഇറങ്ങുന്നത്. സത്യത്തിനൊപ്പം ന്യായത്തിനൊപ്പം ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ മല്ലിക സുകുമാരന്‍ പങ്കെടുത്തിരുന്നു. 

ഇന്നലെ ജനറല്‍ ബോഡിക്ക് ശേഷം മാധ്യമങ്ങളെ കണ്ട മല്ലിക, ശ്വേതയല്ല രാജിവെയ്ക്കേണ്ടതെന്ന നിലപാടാണെടുത്തത്. 'പെണ്ണുങ്ങൾ പെണ്ണുങ്ങളെ പോലെ പെരുമാറണം. ശ്വേതയല്ല രാജിവെയ്ക്കേണ്ടത്, കുറ്റം ചെയ്ത ആളുകൾ ആണ് രാജി വെക്കേണ്ടത്'  എന്നായിരുന്നു മല്ലികയുടെ വാക്കുകള്‍. ശേഷം വളരെ അപ്രതീക്ഷിതമായിട്ടാണ് മല്ലിക അമ്മയിൽ നിന്നും രാജിവെയ്ക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്. 

അഡ്ഹോക്ക് സമിതിയില്‍നിന്ന് ആശ അരവിന്ദ് രാജിവച്ചു. സഹപ്രവര്‍ത്തകരുടെ രാജി അപ്രതീക്ഷിതമെന്ന് ആശ. അമ്മയുടെ ഓഫിസില്‍ പെട്ടെന്ന് കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടെന്നും അതിനാലാണ് രാജിയെന്ന് ആശ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Actress Mallika Sukumaran has announced her resignation from the Association of Malayalam Movie Artists (AMMA). In a Facebook post, she stated that her resignation letter is ready and will be sent across as soon as she clarifies who the responsible authorities currently are. Expressing her solidarity, she captioned her post with the words, "With truth, with justice, with Shwetha." Mallika revealed that there was an attempt to isolate and target Shwetha during the general body meeting, alleging that Maala Parvathi played a clear role in it. She added that her decision to respectfully step away from the organization is a direct protest against this unfair treatment. This unexpected announcement follows her media interaction after the meeting, where she strongly argued that the wrongdoers should resign rather than Shwetha.