Image Credit: x,, Instagram/samantharuthprabhuoffl

തെലുങ്ക് സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭുവാണ് സമൂഹമാധ്യമങ്ങളില്‍ താരം. പുതിയ ചിത്രമായ മാ ഇന്‍തി ബംഗാരത്തിന്‍റെ വിജയം കൊണ്ട് മാത്രമല്ല, 'ബേബി ബംപ്' ആരാധകര്‍ കണ്ടെത്തിയതുമാണ് അതിന് കാരണം. ഭര്‍ത്താവ് രാജ് നിദിമൊരുവും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുമായി ചേര്‍ന്ന് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാര്യം ദേശീയമാധ്യമങ്ങളും സ്ഥിരീകരിച്ചു. 

അതേസമയം, കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന കാര്യം സാമന്തയോ രാജ് നിദിമൊരുവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഴയ അഭിമുഖങ്ങളിലൊന്നില്‍ താരം പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വൈറലാകുന്നത്. അമ്മയാകുന്നതിനെ കുറിച്ച് തനിക്ക് കൃത്യമായ പ്ലാനുണ്ടെന്നും ആദ്യത്തെ കുട്ടി എപ്പോള്‍ വേണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സാമന്ത അന്ന് വെളിപ്പെടുത്തിയിരുന്നു. 

2018 ല്‍ നടന്‍ നാഗചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത കുടുംബത്തെ കുറിച്ചുള്ള തന്‍റെ സങ്കല്‍പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 'കുട്ടിയെപ്പോള്‍ വേണമെന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. കുട്ടിയെപ്പോള്‍ വേണമെന്നതില്‍ ധാരണയുണ്ട്' എന്നും സാമന്ത അന്ന് പറഞ്ഞിരുന്നു. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ കുടുംബത്തിനാകും താന്‍ പ്രാധാന്യം നല്‍കുകയെന്നും താരം അന്ന് പറഞ്ഞിരുന്നു. 

' എനിക്ക് കുട്ടിയുണ്ടായാല്‍ , അതാവും പിന്നെ എന്‍റെ ലോകം. ജോലി ചെയ്യുന്ന അമ്മമാരോട് എനിക്കെന്നും ബഹുമാനമാണ്. എന്‍റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. അങ്ങനെ വളര്‍ന്നുവന്ന എല്ലാവരും ഇതു തന്നെയാകും അവരുടെ മക്കളുടെ കാര്യത്തിലും ആഗ്രഹിക്കുക. അവര്‍ക്ക് കിട്ടാതെ പോയതെല്ലാം മക്കള്‍ക്ക് ലഭിക്കണേയെന്ന് ആഗ്രഹിക്കും. എക്കാലവും അതെന്റെ മനസിലുണ്ടാകും. കുഞ്ഞുണ്ടായി ആദ്യത്തെ കുറച്ച് വര്‍ഷത്തേക്ക് ഞാന്‍ എവിടേക്കുമുണ്ടാകില്ല. കുഞ്ഞ് എനിക്കത്രയും പ്രിയപ്പെട്ടതാണ്'- സാമന്ത വിശദീകരിച്ചിരുന്നു. 

2021 ല്‍ സാമന്തയും നാഗചൈതന്യയും തമ്മില്‍ വേര്‍പിരിഞ്ഞു. നടിയും മോഡലുമായ ശോഭിത ധൂലിപാലിയെ നാഗ ചൈതന്യ പിന്നീട് വിവാഹം കഴിച്ചു. 2025 ലാണ് സംവിധായകന്‍ രാജ് നിദിമൊരുവിനെ സാമന്ത തന്‍റെ ജീവിതപങ്കാളിയാക്കിയത്. 

ENGLISH SUMMARY:

Popular South Indian actress Samantha Ruth Prabhu has taken social media by storm following intense speculation regarding her first pregnancy with her husband, acclaimed filmmaker Raj Nidimoru. The widespread rumors originally gained momentum after a video surfaced online showing the couple celebrating the box office success of her latest Telugu action-drama, Maa Inti Bangaaram. Eagle-eyed fans quickly noticed a visible baby bump in the clip, prompting national media outlets to claim that the actress is currently in her first trimester. Amidst these buzzing reports, an emotional throwback interview of Samantha from 2018 has resurfaced and gone viral across various digital media platforms. In that archival interaction, she had candidly revealed that she possesses a definitive timeline for embracing motherhood and would completely prioritize her family during the child's formative years. Having previously parted ways with actor Naga Chaitanya in 2021, Samantha happily married Raj Nidimoru in a private spiritual ceremony in December 2025.