ശ്വേത ഒഴികെയുള്ള പെണ്ണുങ്ങള്‍ തെറ്റുകാരെന്ന് നടി മല്ലിക സുകുമാരന്‍. അവരാണ് രാജിവയ്ക്കേണ്ടിയിരുന്നത്. മുതിര്‍ന്ന നടന്‍മാര്‍ മൗനം പാലിക്കരുതായിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ശ്വേത രാജി വയ്ക്കുന്നതിന് ഉപരിയായിട്ട് ബാക്കിയുള്ളവർ ആയിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. അവരാരും ചെയ്തില്ല, ശ്വേത ചെയ്തു. സ്ത്രീകൾക്ക് നിലനിൽക്കാൻ കഴിയാത്ത സംഘടനയല്ല അമ്മ, സ്ത്രീകൾ സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ സംഘടന നിലനിൽക്കുമെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.
ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തോട്ട് തിരിഞ്ഞു നോക്കാത്ത, മിണ്ടാതിരുന്ന എന്നിലാണ് തുടങ്ങുന്നത്. മല്ലിക ചേച്ചി ലൂസ് ടോക്കർ എന്ന് എന്തടിസ്ഥാനത്തിലാണ് കുക്കു പരമേശ്വരൻ പറഞ്ഞത്. ഞാൻ ആ കെട്ടിടമേ കണ്ടിട്ടില്ല. അഭിപ്രായങ്ങൾ പറഞ്ഞു പറഞ്ഞു എല്ലാവരും കൂടെ തമ്മിൽ ഒരു സ്വരച്ചർച്ചയായി. കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്രലോകത്തിനെ പറ്റി ആധികാരികമായി, നല്ല ഭാഷയിൽ സംസാരിക്കാൻ അറിയാവുന്നവരെ ഭരണസമിതിയിൽ വയ്ക്കുക. അങ്ങനെയുള്ള പെണ്ണുങ്ങൾ വളരെ കുറവാണ്.
കണക്കിന്റെ പൊരുത്തക്കേട് കൊണ്ടാണ് ശ്വേത ഇറങ്ങിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. റിപ്പോർട്ട് ശരിയല്ല, കണക്ക് ശരിയല്ല എന്ന് പറയുമ്പോള്‍ രാജി വയ്ക്കേണ്ടത് സെക്രട്ടറിയും ട്രഷററും ഒക്കെയാണ്. പക്ഷേ അവര് മിണ്ടാവാതിരുന്നപ്പോള്‍ ശ്വേതയ്ക്ക് തോന്നിക്കാണും ഞാൻ ആയി ഒട്ടിപ്പിടിച്ചു നിക്കണ്ടന്ന്.
സീനിയേഴ്‌സ് ആയിട്ടുള്ള നടന്മാര് തീരുമാനിക്കണം. അവര്‍ മൗനം പാലിച്ചിട്ട് കാര്യമൊന്നുമില്ല. ഈ സംഘടനയില്‍ നിന്നും ഒരുപാട് പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സിനിമകളൊന്നും കാര്യമായി ഇല്ലാത്തവര്‍. അവർക്കൊക്കെ ഈ ആനുകൂല്യങ്ങൾ തുടർന്നും കിട്ടണമെങ്കിൽ സംഘടന നന്നായി നയിക്കണം. പക്ഷേ നന്നായി നയിക്കുന്നവരോട് ഒരു ശത്രുതാ മനോഭാവം വച്ച് പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.
എനിക്ക് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഭയമില്ല. ഞാനിപ്പോള്‍ നായികയൊന്നും അല്ലല്ലോ. പേടിക്കേണ്ടവർ അവരൊക്കെയാണ്. നായിക, അമ്മ, അമ്മൂമ്മ, അമ്മായിയമ്മ ആയിട്ടൊക്കെ ഇപ്പോഴും അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുള്ളവരൊക്കെ സൂക്ഷിക്കണം, മല്ലിക സുകുമാരന്‍ പറഞ്ഞു.