nzriya-basil

TOPICS COVERED

'സൂക്ഷ്മദര്‍ശിനി' എന്ന ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ നല്ല സൗഹൃദം സ്ഥാപിച്ച താരങ്ങളാണ് നസ്രിയയും ബേസില്‍ ജോസഫും. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള അഭിമുഖങ്ങളിലെ ഇരുവരുടേയും ടോം ആന്‍ഡ് ജെറി കെമിസ്ട്രിയും ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ തനിക്ക് നസ്രിയക്കൊപ്പം റൊമാന്‍റിക് ചിത്രങ്ങള്‍ ചെയ്യാനാവില്ലെന്ന് പറയുന്ന ബേസിലിന്‍റെ വിഡിയോ വൈറലാവുകയാണ്. നസ്രിയക്കൊപ്പം അടിയുണ്ടാക്കുന്ന ചിത്രം വേണമെങ്കില്‍ ചെയ്യാമെന്നും താരത്തെ കാണുമ്പോള്‍ തന്നെ തനിക്ക്  ചിരി വരുമെന്നും ബേസില്‍ പറഞ്ഞു. ബിഹൈന്‍ഡ്​വുഡ്സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബേസിലിന്‍റെ പരാമര്‍ശങ്ങള്‍. 

'നസ്രിയയുടെ കൂടെ എങ്ങനെ റൊമാന്‍സ് ചെയ്യണമെന്ന് അറിയില്ല. അത് നല്ല പാടായിരിക്കും. ഹീറോയും വില്ലനുമൊക്കെയായി ചെയ്യാം. സൂക്ഷ്മദര്‍ശിനി പോലെ അടിയുണ്ടാക്കുന്ന റോളാണെങ്കില്‍ കറക്ടായിരിക്കും. റൊമാന്‍സൊന്നും പറ്റില്ല. നസ്രിയയെ കണ്ടാല്‍ തന്നെ ചിരി വരും,' ബേസില്‍ പറഞ്ഞു. 

ടൊവിനോ തോമസിനൊപ്പം എത്തുന്ന 'എല്‍ ക്ലാസിക്കോ'യാണ് നസ്രിയയുടെ പുതിയ ചിത്രം. മുഹ്സിൻ പെരാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നസ്രിയ അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Actor Basil Joseph recently shared why he cannot do a romantic film with his Sookshmadarsini co-star Nazriya Nazim, citing their hilarious Tom and Jerry chemistry. Basil mentioned in an interview that looking at Nazriya makes him laugh.