വിജയ് ദേവരകൊണ്ട–രശ്മിക മന്ദാന താരദമ്പതികളുടെ പുതിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിജയ്ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന രശ്മികയുടെ വിഡിയോ ആണ് വൈറലാകുന്നത്. വൈറല്‍ ഭയനി വിഡിയോസിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും നിരവധിയാണ്. ‘ഇത്രയും കരുതലുള്ള ഭാര്യമാര്‍ എല്ലാവര്‍ക്കുമുണ്ടാവില്ല’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.

വിജയ്‌യും രശ്മികയും ഒന്നിച്ചു പങ്കെടുത്ത തുമ്മന്‍പെട്ടിലെ പരിപാടിക്കിടെയാണ് സംഭവം. വിജയ്‌യുടെ മുഖത്ത് ടിഷ്യു ഉപയോഗിച്ച് രശ്മിക വിയര്‍പ്പൊപ്പുന്നതും പിന്നാലെ മീശ പിരിച്ച് ശരിയാക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ വിഡിയോയ്ക്ക് താഴെ കമന്റുകളുടെ പൂരമാണ്. 

തുടക്കത്തില്‍ എല്ലാവരും ഇങ്ങനെയായിരിക്കുമെന്നും, ഇതൊക്കെ ഞങ്ങളും ചെയ്യാറുണ്ടെന്നും ചിലര്‍ പറയുന്നു. ഞങ്ങളീ രീതിയില്‍ കരുതലെടുക്കുമ്പോള്‍ ആ രംഗം ഒപ്പിയെടുക്കാന്‍ ക്യാമറാമാന്‍ മുന്നിലുണ്ടാകാറില്ലെന്നാണ് ചിലരുടെ വാദം. തെലങ്കാനയിലെ അച്ചംപെട്ട് മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് 180 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തിരുന്നു. 

പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് താരദമ്പതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്കുപാലിച്ച താരദമ്പതികള്‍ക്ക് വലിയ കയ്യടിയാണ് ഈ പ്രവൃത്തിയിലൂടെ ലഭിച്ചിരുന്നത്.

Rashmika Mandanna's Caring Act Towards Vijay Deverakonda Goes Viral:

Vijay Rashmika video is a viral sensation on social media, showcasing Rashmika's caring gesture towards Vijay. The clip, capturing an intimate moment at a public event, has garnered widespread attention and comments.