Image Credit : Facebook
മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍റെ 'ഐ ആം ഗെയിം'. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വേഫെറർ ഫിലിംസും ജോം വർഗീസും ചേര്‍ന്നാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലും തമിഴിലും നിന്നായി വമ്പന്‍ താരനിര അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍, ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
വെളുത്ത കോട്ടും സ്യൂട്ടും ധരിച്ച് അതീവ സ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഓഗസ്റ്റില്‍ ചിത്രം ഓണം റിലീസായി തിയറ്ററിലെത്തുമെന്നും പോസ്റ്റര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും 'ഐ ആം ഗെയിം' എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‍കിൻ, കതിർ, പാർത്ഥ് തിവാരി, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട്. ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രം ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും.