Image: Instagram, SajnaNoor
മിനിസ്ക്രീന്‍ താരദമ്പതികളായ സജ്ന നൂറിന്റേയും ഫിറോസ് ഖാന്റേയും വിവാഹബന്ധത്തിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രശസ്തനായ വ്യക്തിയും സജ്നയും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടി സജ്ന ചില നീക്കങ്ങള്‍ നടത്തിയെന്നും ഫിറോസ് ഖാന്‍ ആരോപിക്കുന്നു. കൂടാതെ സജ്നയും ആ വ്യക്തിയും തമ്മില്‍ സംസാരിക്കുന്നത് എന്നവകാശപ്പെടുന്ന ഒരു ശബ്ദരേഖയും ഫിറോസ് ഖാൻ പുറത്തു വിട്ടിട്ടുണ്ട്. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ഗർഭിണിയാണെന്നതെന്ന് ശബ്ദരേഖയിലെ പുരുഷശബ്ദം പറയുന്നതും കേൾക്കാം.
താനിപ്പോള്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ വലിയ ഭാരത്തോടെയാണ് പറയുന്നതെന്നും 10 വര്‍ഷം നീണ്ടുനിന്ന ജീവിതാനുഭവങ്ങളുടെ അവസാന അധ്യായത്തിലാണ് എത്തിനില്‍ക്കുന്നതെന്നും ഫിറോസ് ഖാന്‍ പറയുന്നു. ആ അധ്യായം പുറംലോകം അറിയുമെന്ന് ഭയന്ന്, അതിലെ പ്രധാന കഥാപാത്രവും പ്രഗൽഭനായ ക്രിമിനലും വുമണൈസറുമായ പ്രശസ്തനായ ആൾ തന്റെ മുഖം രക്ഷിക്കാൻ വേണ്ടി 101 ശതമാനം കെട്ടിച്ചമച്ച, തികച്ചും വ്യാജമായ ഒരു കള്ളക്കഥയാണിത്. ജീവിതത്തിലെ ഒന്നാംതരം അഭിനേത്രിയും മറ്റൊരു ക്രിമിനലുമായ സജ്ന, നാക്കിന് എല്ലില്ലാത്തതുപോലെ എന്തും വിളിച്ചുപറയാമെന്ന ലൈസൻസോടെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആരെയും കരിവാരിത്തേക്കാമെന്ന രീതിയിൽ അവൾ പ്രശസ്തനായ ആളുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, ഒരിക്കൽ പോലും അവൾ ഒന്നുമാലോചിച്ചില്ല കഴിഞ്ഞ 10 വർഷം അവളുടെ കൂടെ അടിമയെപ്പോലെ ജീവിച്ച, അവളെ മാത്രം സ്നേഹിച്ച, അവളുടെ കുഞ്ഞിന്റെ അച്ഛനായ എന്നെയാണ് അവൾ ജനങ്ങളുടെ മുന്നിൽ ഇങ്ങനെ ഇരയാക്കുന്നത് എന്ന്. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും അവളിൽ ഉണ്ടായിരുന്നില്ല. അവളുടെ ഓരോ തെറ്റുകൾക്കും മാപ്പ് കൊടുത്ത് ഞാൻ അവളെ കൂടെക്കൂട്ടിയതാണ് കഴിഞ്ഞ 10 വർഷം ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.
ഇപ്പോൾ ഉണ്ടായ ഈ കോലാഹലങ്ങൾക്കെല്ലാം പ്രധാന കാരണം സജ്ന തന്നെയാണ്. ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ വന്ന് എന്റെ പേഴ്സണൽ കാര്യങ്ങൾ പറയാനോ, ഒരു ഓപ്പൺ ബുക്ക് ആകാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സജ്നയുടെയും പ്രശസ്തനായ ആളുടെയും അവരുടെ ടീമിന്റെയും ഓവർ സ്മാർട്ട്‌നെസ്സ് ആണ് എന്നെ ഈ ഒരു കുടുക്കിൽ കൊണ്ടെത്തിച്ചതും ഇതെല്ലാം പറയാൻ നിർബന്ധിതനാക്കിയതും. ഇതിനെ ഞാൻ ഒരു വിജയമായി കാണുന്നില്ല, ഇതൊരു വിജയപരാജയത്തിന്റെ പ്രശ്നമല്ല. പക്ഷേ, ഇത് പറയാൻ അവരെന്നെ ഈ കളത്തിലേക്ക് ഇറക്കുകയായിരുന്നു. പൊതുവേ എന്റെ ദുഃഖങ്ങളോ വ്യക്തിപരമായ കാര്യങ്ങളോ ഞാൻ ആരോടും പങ്കുവയ്ക്കാറില്ല. എന്നാൽ ഇപ്പോൾ എന്റെ ജീവിതാനുഭവം മുഴുവൻ പറയേണ്ടി വരുന്ന ഈ അവസ്ഥ എന്നെ വല്ലാതെ വൾണറബിൾ ആക്കുന്നുണ്ട്.
സജ്നയുടെ വ്യാജ വിഡിയോ വന്നിട്ടും ഞാൻ മറുപടി നൽകാൻ കുറച്ചു സമയമെടുത്തു. കാരണം, അവളെപ്പോലെ വായിൽ തോന്നിയത് വിളിച്ചു പറയുകയല്ല ഞാൻ ചെയ്യുന്നത്; പറയുന്ന കാര്യങ്ങൾക്ക് കൃത്യമായ തെളിവുകൾ വേണം. അത്രമേൽ സെൻസിറ്റീവ് ആയ വിഷയമാണിത്, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾ സാധാരണക്കാരല്ല. ഈ വിഡിയോ വന്നതിനു ശേഷം ഒരുപക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം അല്ലെങ്കിൽ ഏതെങ്കിലും കള്ളക്കേസിൽ ഞാൻ കുടുക്കപ്പെട്ടേക്കാം, കാരണം അത്രയും ക്രിമിനൽ മൈൻഡ് ഉള്ളവരാണ് അവർ. കഴിഞ്ഞ 10 വർഷത്തെ ജീവിതത്തിനിടയിൽ ഞാൻ അവളുടെ തെറ്റുകൾ കണ്ടുപിടിക്കുമ്പോഴൊക്കെ അവൾ എന്നെ വിരട്ടാൻ രണ്ടു കാര്യങ്ങളാണ് സ്ഥിരമായി പറഞ്ഞിരുന്നതും. ഒന്നുകിൽ എന്റെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യും, അല്ലെങ്കിൽ മകളെ മുൻനിർത്തി എനിക്കെതിരെ പോക്സോ കേസ് കൊടുക്കും. ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന അത്രയും ക്രൂരമായ ക്രിമിനൽ ബുദ്ധിയാണ് അവളുടേത്.
ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ തുടക്കം ഇങ്ങനെയാണ്. ഒരു മാസം പോലും ആയിട്ടില്ല, സജ്ന അവളുടെ ഇൻസ്റ്റാഗ്രാമിൽ വന്ന് ഒരു വിഡിയോ ഇട്ടു താനും പ്രശസ്തനായ ആളുമായി നാല് വർഷമായി പ്രണയത്തിലാണെന്നും താൻ മൂന്ന് മാസം ഗർഭിണിയാണെന്നും. എന്നാൽ മണിക്കൂറുകൾക്കകം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. അയാൾ തന്നെ ഒഴിവാക്കി പോകുമെന്ന് കണ്ടപ്പോൾ അയാളെ ലോക്ക് ചെയ്യാൻ വേണ്ടി സജ്ന ചെയ്ത തന്ത്രമായിരുന്നു അത്. ആ സമയത്ത് തന്നെ അവർ തമ്മിൽ എന്തോ കോംപ്രമൈസ് ആയതുകൊണ്ടാണ് ആ വിഡിയോ ഡിലീറ്റ് ചെയ്തത്. ആരോപണവിധേയനായ വ്യക്തിയുടേതെന്ന രീതിയില്‍ ഫിറോസ് ഖാന്‍ പുറത്തുവിട്ട ഓഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം ഇക്കായുടെ ഭാര്യയോട് പറയണം എന്നുള്‍പ്പെടെ സജ്ന പറയുന്നുണ്ട്.
പിന്നീട് അവൾ ഒൻപത് ആഴ്ച ഗർഭിണിയാണെന്ന് പറഞ്ഞ് പോസ്റ്റിട്ടു, പിന്നീട് അതും ഡിലീറ്റ് ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോൾ അവൾ അടുത്ത കള്ളക്കഥയുമായി വന്നു, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന്! പല കേസുകളും തെളിയിക്കാൻ നമ്മുടെ ഗവൺമെന്റ് ഈ ‘ഹാക്കറെ’ ഉപയോഗിക്കണം. അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ഇതൊരു കള്ളക്കഥയാണെന്ന്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ സജ്ന സൈബർ സെല്ലിൽ കേസ് കൊടുത്ത് അത് എവിടെ നിന്നാണ് ലോഗിൻ ചെയ്തത് എന്ന് കണ്ടുപിടിക്കണമായിരുന്നു. അതിന് അവൾ മുതിരില്ല, കാരണം അന്വേഷിച്ചാൽ അവസാനം ചെന്നെത്തുന്നത് സ്വന്തം പ്രതിബിംബത്തിലേക്ക് തന്നെയായിരിക്കും. നമ്മൾ എത്രയൊക്കെ മൂടിവെച്ചാലും പ്രപഞ്ചനീതിയും ദൈവാനുഗ്രഹവും സത്യങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
സോഷ്യൽ മീഡിയ ഇവളുടെയും പ്രശസ്തനായ ആളുടെയും ഫോട്ടോകൾ വച്ച് വാർത്തകൾ ചെയ്തപ്പോൾ, അവൾ എന്നെ വിളിച്ച് ഒരു സഹായം ചോദിച്ചു. അയാളല്ല നമ്മുടെ ജീവിതം തകർത്തത് എന്ന് ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്ന് പറയണമെന്നായിരുന്നു അവളുടെ ആവശ്യം. ‘നിനക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാൻ? നമ്മുടെ ജീവിതം തകരാൻ പ്രധാന കാരണം പുള്ളി തന്നെയാണ്, അതുകൊണ്ട് ഞാൻ ഒരിക്കലും അത് പറയില്ല’, എന്ന് ഞാൻ വ്യക്തമാക്കി. അന്ന് വൈകിട്ട് അവൾ വീണ്ടും എന്നെ വിളിച്ച് താൻ ലൈവ് ഇടാൻ പോവുകയാണെന്ന് പറഞ്ഞു. എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കേട്ടില്ല. അവൾ ലൈവിൽ വന്ന് പ്രശസ്തനായ ആളെ ഗ്ലോറിഫൈ ചെയ്ത് സംസാരിച്ചു. ഇത് കണ്ട ജനങ്ങൾ വിചാരിച്ചത് ഈ അവിഹിത ബന്ധത്തിന് ഞാൻ കൂടെ സമ്മതം മൂളിയിരിക്കുകയാണ് എന്നാണ്. അതുകൊണ്ടാണ് ഞാൻ വന്ന് വളരെ ഡിപ്ലോമാറ്റിക്കായി സംസാരിച്ചത്.