jayaram-rajasenan

TOPICS COVERED

മോളിവുഡിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ജയറാമും സംവിധായകന്‍ രാജസേനനും. ‘മേലേപറമ്പില്‍ ആണ്‍വീട്’, 'സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ്', 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'കടിഞ്ഞൂല്‍' കല്യാണം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് പിന്നീട് അകന്നിരുന്നു. ഈ അകല്‍ച്ചയെ പറ്റി മനസ് തുറക്കുകയാണ് രാജസേനന്‍. കഥയിലേക്ക് ജയറാം ഇപെടല്‍ നടത്താനാരംഭിച്ചപ്പോഴാണ് തങ്ങള്‍ അകന്നതെന്ന് രാജസേനന്‍ പറഞ്ഞു. തങ്ങള്‍ അകന്നത് അറിഞ്ഞ് മറ്റ് ചിലര്‍ ഇടപെടലുകള്‍ നടത്തിയെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ സേനന്‍ പറഞ്ഞു. 

'ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടാറുണ്ട്. ദിലീപിന് അതറിയാം. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ വരുമ്പോള്‍ ഒരു നാലോ അഞ്ചോ വാചകങ്ങള്‍ ചിലപ്പോള്‍ ഫോണില്‍ കൂടിയാണ് ഞാന്‍ പറഞ്ഞുകൊടുക്കുന്നത്. പിന്നെ ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്. 

'മധുചന്ദ്രലേഖ'യും 'കനകസിംഹാസന'വും കഴിഞ്ഞിട്ട് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പ് ആരംഭിച്ചു. ‍ഞങ്ങള്‍ ഫോണിലാണ് സംസാരിച്ചത്. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചോദിച്ചു. അല്ല, ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് എന്നോട് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു. വഴക്കായിട്ടല്ല, സ്നേഹത്തോടെയാണ് പറഞ്ഞത്. ശക്തമായ ഒരു കൂട്ടുകെട്ട് ശകലം അകന്നു എന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ചുമാറ്റിക്കൊണ്ട് പോകാന്‍ ആളുണ്ടാവും. അങ്ങനെ കുറച്ചുപേര്‍ വലിച്ചുമാറ്റിക്കൊണ്ടുപോയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല, ഞാന്‍ അറിഞ്ഞു,' രാജസേനന്‍ പറഞ്ഞു. 

ജയറാമിന്‍റെ മക്കളുടെ കല്യാണത്തില്‍ പങ്കെടുക്കാത്തതിനെ പറ്റിയും രാജസേനന്‍ പ്രതികരിച്ചു. വിളിച്ചാലല്ലേ പോവാന്‍ പറ്റൂ. എന്‍റെ മകളുടെ കല്യാണത്തിന് വരാത്ത ആളെ ഞാന്‍ പിന്നെ വിളിക്കുവോ? എന്‍റെ മകളുടെ കല്യാണമാണ് ആദ്യം നടന്നത്. അതിന് വന്നില്ല. അദ്ദേഹം ബുദ്ധിയുള്ള ആളാണ്. എന്നെ വിളിച്ചില്ല. വിളിച്ചാലും ചെല്ലില്ല എന്ന് വിചാരിച്ചിട്ടാവാം. രണ്ട് മക്കളുടെ കല്യാണത്തിനും വിളിച്ചിട്ടില്ല. തങ്ങള്‍ തമ്മില്‍ ഒരുമിക്കുന്ന ഒരു ചിത്രത്തിനായി ഇനി താനായി ഒരു മുന്‍കൈ എടുക്കില്ലെന്നും രാജസേനന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Jayaram and Rajasenan's successful partnership in Mollywood, responsible for numerous hits, has recently seen a rift. Rajasenan, in a recent interview, opened up about the reasons behind their separation, citing Jayaram's increasing involvement in scripts and external influences.