ബോളിവുഡ് സിനിമാലോകത്തെ ഒരുകാലത്തെ ഇഷ്ട ജോഡികളായിരുന്നു അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. സിനിമയിലെ ഇവരുടെ കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തതുപോലെ തന്നെ ക്യാമറയ്ക്ക് പിന്നിലെ ഇവരുടെ പ്രണയവും അക്കാലത്ത് മാധ്യമങ്ങളിൽ നിരന്തരം വാർത്തയായിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ ബന്ധത്തിന്റെ തകര്‍ച്ചയും. വർഷങ്ങൾക്കിപ്പുറവും ബോളിവുഡിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഇവരുടെ വേർപിരിയൽ.
എന്നാല്‍ ഈ വേര്‍പിരിയലിന് ശേഷം അക്ഷയ്കുമാറിനെക്കുറിച്ചും ആ ബന്ധത്തിന്റെ തകര്‍ച്ചയെക്കുറിച്ചും മൗനം പാലിക്കുകയായിരുന്നു ശില്‍പ്പഷെട്ടി. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ തന്റെ ഭാഗം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ആ തുറന്നുപറയല്‍ വലിയ വെളിപ്പെടുത്തലുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
'നിങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയും, എന്നാൽ അയാൾ നിങ്ങളെ ഇത്രയും കാലം ചതിക്കുകയായിരുന്നു എന്ന് വൈകി മാത്രം തിരിച്ചറിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്ന് എനിക്ക് ഒരിക്കലും ഊഹിക്കാൻ പോലുമായിരുന്നില്ല. അക്ഷയ് കുമാർ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോൾ എന്നെ സൗകര്യപൂർവ്വം ഉപേക്ഷിച്ചു'. ഇതായിരുന്നു ശില്‍പ്പയുടെ വാക്കുകള്‍.
തന്നോട് തെറ്റ് ചെയ്തത് അക്ഷയ് മാത്രമാണെന്നും അതിൽ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതിൽ അർഥമില്ലെന്നുമായിരുന്നു താരത്തിന്റെ നിലപാട്. ഇത് മാത്രമല്ല ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമകള്‍ ചെയ്യില്ല എന്നും അവര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പ്രതിസന്ധികളിൽ തളരാൻ തയാറായിരുന്നില്ല ശില്‍പ്പ ഷെട്ടി പിന്നീട് ലോകം അറിയപ്പെടുന്ന നടിയായും ബിസിനസ് സംരംഭകയായും അവര്‍ മാറി. സിനിമയ്ക്ക് പുറമെ യോഗയും ഹെൽത്തി ലൈഫ് സ്റ്റൈലും ജനപ്രിയമാക്കുന്നതിൽ ശിൽപ വലിയ പങ്കുവഹിച്ചു.