മലയാളി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച മഴവിൽ മനോരമ, പ്രേക്ഷകർക്കായി ഒരു പുതുപുത്തൻ ഫാമിലി എന്റർടെയ്ൻമെന്റ് ക്വിസ് ഷോ "ദി ഗ്രേറ്റ് ഫാമിലി ചലഞ്ച്" അവതരിപ്പിക്കുന്നു. 2026 ജൂൺ 15 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാത്രി 8:00 മണി മുതൽ 9:00 മണി വരെ മഴവിൽ മനോരമയിലും മനോരമ മാക്സ് OKONG ആപ്പിലും എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യും.
അച്ഛനും അമ്മയും കുട്ടികളും ഒരുമിച്ച് മാറ്റുരയ്ക്കുന്ന ഈ പ്രോഗ്രാമിൽ, ഓരോ ദിവസവും പുതിയ പുതിയ കുടുംബങ്ങൾ തമ്മിൽ മത്സരിക്കുന്നു എന്നതാണ് ഗ്രേറ്റ് ഫാമിലി ചലഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ, മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ പോന്ന ലൈഫ്‌ലൈനുകളും ട്വിസ്റ്റുകളുമുള്ള ഒരു ഫുൾ എന്റർടെയ്‌നിംഗ് ക്വിസ് ഷോയായിരിക്കും ഇത്.
മഴവിൽ മനോരമയിലെ "ഉടൻ പണം" പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മനോരമ മാക്സ് OKONG ആപ്പിലും ഈ പ്രോഗ്രാം ലഭ്യമാണ് എന്നത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്നു. "ഉടൻ പണം" പ്രോഗ്രാമിലൂടെ അഞ്ച് കോടിയിലധികം രൂപ സമ്മാനമായി നൽകിയ മനോരമ മാക്സ് OKONG, ഗ്രേറ്റ് ഫാമിലി ചലഞ്ചിലൂടെ ഫ്ലോറിലെത്തുന്ന കുടുംബങ്ങൾക്ക് പുറമെ, വീട്ടിലിരുന്ന് കളി കാണുന്ന പ്രേക്ഷകർക്കും 10,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നേടാനുള്ള സുവർണ്ണാവസരമാണ് ഒരുക്കുന്നത്.
മഴവിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ ഗോവിന്ദ് പത്മസൂര്യ (GP), 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മഴവിൽ പ്രോഗ്രാമുമായി നമ്മുടെ സ്വീകരണമുറികളിലേക്ക് എത്തുകയാണ്. കളിയും ചിരിയും തമാശകളും ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളുമായി, നമ്മളിൽ ഒരാളായി ജി.പി വീണ്ടും വരുന്നു "ദി ഗ്രേറ്റ് ഫാമിലി ചലഞ്ചിലൂടെ". നമുക്ക് കാത്തിരിക്കാം, ഒത്തുചേരാം ഗ്രേറ്റ് ഫാമിലി ചലഞ്ചിലൂടെ.