Image Credit: AP/PTI

  • ഒരു വർഷമായി പെറിയും ട്രൂഡോയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം വ്യാപകമായിരുന്നു
  • ന്യൂയോർക്ക് സിറ്റിയിലെ ട്രിബേക്ക ഫെസ്റ്റിവലിലെ റെഡ്കാര്‍പ്പറ്റിലാണ് ഇരുവരും കൈകള്‍കോര്‍ത്ത് എത്തിയത്

അഭ്യൂഹങ്ങൾക്കും ആകാംഷയ്ക്കുമൊടുവില്‍ പ്രണയം  പരസ്യമാക്കി അമേരിക്കന്‍ ഗായിക കാറ്റി പെറിയും കാനഡയുടെ   മുൻപ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും.   ഒരു വർഷമായി പെറിയും ട്രൂഡോയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം വ്യാപകമായിരുന്നു.  മോണ്‍ട്രിയോളിലെ ആഡംബര ‌ ഭക്ഷണശാലയില്‍ ഇരുവരും   അതീവ രഹസ്യമായി ഭക്ഷണം കഴിക്കാനെത്തിയതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും  പാപ്പരാസികള്‍ ചോര്‍ത്തിയിരുന്നു.. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു.

ഭക്ഷണശാലയിലെ ഒഴിഞ്ഞ കോണില്‍ അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും ഇരുന്നതും പെരുമാറിയതും. സുരക്ഷാ ഉദ്യോഗ്ഥര്‍ക്കൊപ്പമാണ് ഇരുവരും എത്തിയതെങ്കിലും  കൂടിക്കാഴ്ച തീര്‍ത്തും സ്വകാര്യമായിരുന്നു. 

 ഭക്ഷണത്തിനിടയില്‍ ഷെഫ് ഇരുവരെയും കാണാനെത്തിയെന്നും ഭക്ഷണം കഴിച്ച ശേഷം അടുക്കളയിലെത്തി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.'143' എന്ന തന്‍റെ   പുതിയ ആല്‍ബത്തിന്‍റെ പ്രമോഷനായാണ് പെറി അന്ന് കാനഡയിലെത്തിയത്. 

ഇതേ തുടര്‍ന്ന് വ്യാപകമായി പ്രചരിച്ച  അഭ്യൂഹങ്ങൾക്കും പൊതുജനങ്ങളുടെ കൗതുകങ്ങൾക്കും ഉത്തരം നല്‍കികൊണ്ട് കാറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും തങ്ങളുടെ ബന്ധം റെഡ് കാർപെറ്റിൽ ഔദ്യോഗികമാക്കിയിരിക്കുന്നത്

ന്യൂയോർക്ക് സിറ്റിയിലെ ട്രിബേക്ക ഫെസ്റ്റിവലിലെ റെഡ്കാര്‍പ്പറ്റിലാണ് ഇരുവരും കൈകള്‍കോര്‍ത്ത് എത്തിയത്. കാറ്റി പെറിയുടെ കണ്‍സേട്ട് ഡോക്യുമെന്‍ററിയായ  ദി ലൈഫ് ടൈംസ് ടൂർ - ലൈവ് ഫ്രം പാരീസിന്റെ പ്രീമിയറിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തി ഇരുവരും കടന്ന് വന്നത്.   

കാനഡയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് കഴിയുകയായിരുന്നു ട്രൂഡോ

കാനഡയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് കഴിയുകയായിരുന്നു ട്രൂഡോ. സോഫിയുമായുള്ള 18 വര്‍ഷം നീണ്ട ദാമ്പത്യം 2023   ട്രൂഡോ അവസാനിപ്പിച്ചിരുന്നു. പെറിയാവട്ടെ ഈ വര്‍ഷമാദ്യമാണ് നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമുമായി പിരിഞ്ഞത്.

ENGLISH SUMMARY:

Katy Perry and Justin Trudeau have confirmed their relationship, ending a year of speculation. The couple made their public debut hand-in-hand at the Tribeca Festival red carpet in New York City.