Image Credit: PTI

Image Credit: PTI

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ കൂട്ടുകാരി ഗൗരി സ്പ്രാട്ടിനെ വിവാഹം കഴിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ആമിറിന്‍റെ വസതിയില്‍ വച്ചാകും വിവാഹം റജിസ്റ്റര്‍ ചെയ്യുക. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. സല്‍മാന്‍ഖാനും ഷാറൂഖ് ഖാനും ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

61 വയസാണ് ആമിര്‍ഖാനുള്ളത്. ഗൗരിക്ക് 47 ഉം. ഒന്നിച്ച് കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വിവാഹം ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. 'ബന്ധം നിയമപരമാക്കണമെന്നും ആഘോഷിക്കണമെന്നും ഇരുവരും തീരുമാനിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങളും ഉറ്റവരും മാത്രമാകും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുക' എന്നാണ് റിപ്പോര്‍ട്ട്. 

ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ഭാഗമാണ് ഗൗരി.  ആദ്യബന്ധത്തില്‍ ഏഴുവയസുള്ള മകന്‍ ഗൗരിക്കുണ്ട്. ബ്രിട്ടിഷ് കമ്യൂണിസ്റ്റായിരുന്ന ഫിലിപ് സ്പ്രാറ്റിന്‍റെ കൊച്ചുമകളാണ് ഗൗരി. ഫിലിപ് പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. 

റീന ദത്തയുമായുള്ള വിവാഹത്തില്‍ ആമിറിന് ജുനൈദ്, ഇറ എന്നീ മക്കളുണ്ട്. പിന്നീട് സംവിധായിക കിരണ്‍ റാവുവിനെ ആമിര്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനുമുണ്ട്. 2021 ല്‍ ആമിറും കിരണും വേര്‍പിരിയുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിലാണ് ആമിര്‍ തന്‍റെ ബന്ധം പരസ്യമാക്കിയത്. ഒരു വര്‍ഷമായി ഒന്നിച്ച് താമസിക്കുകയാണെന്നും  ഈ അറുപതാം വയസില്‍ ഇനി കല്യാണം കഴിക്കുന്നതെങ്ങനെയാണെന്നും ഭാവിയില്‍ ആലോചിക്കാം എന്നുമായിരുന്നു അന്ന് ആമിര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

ENGLISH SUMMARY:

Bollywood superstar Aamir Khan is reportedly set to marry his long-time partner Gauri Spratt in an intimate registered ceremony at his Mumbai residence. The highly private event will only be attended by immediate family members and close friends, with superstars Salman Khan and Shah Rukh Khan expected to grace the dynamic occasion. Khan (61) and Spratt (47), who operates closely with Aamir Khan Productions, decided to legalize and celebrate their corporate relationship after cohabiting for over a year. Gauri, who has a seven-year-old son from a previous relationship, happens to be the granddaughter of Philip Spratt, a British communist who later joined the Indian independence movement. This marks the third marriage for the actor, who previously made his dynamic relationship public during a high-profile birthday celebration in Mumbai last year.