Image: facebook.com/KunchackoBoban

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെയാണ് നടപടി വരുന്നത്. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. വ്യക്തിവിവര മോഷണക്കുറ്റവും ചുമത്തും. സ്ട്രീമിങ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്‌സ് ആപ്പും കേസില്‍ പ്രതികളാകും.

ചിത്രത്തിലെ ഒരിടത്ത്  മൊബൈല്‍ നമ്പര്‍ കാണിച്ചതിന് പിന്നാലെ നമ്പറിന്‍റെ ഉടമയായ കണ്ണൂര്‍ സ്വദേശിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തുടർന്നാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. മൊബൈല്‍ നമ്പര്‍ നല്‍കിയത് വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നും ഡമ്മി നമ്പര്‍ ഉപയോഗിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരൻ വാദിച്ചു.

നമ്പര്‍ ഉപയോഗിക്കുന്നതില്‍ പരാതിക്കാരനിൽ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ല. വ്യക്തിഗത മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചത് വ്യക്തിവിവര മോഷണമാണെന്നും ഐടി നിയമത്തിന്‍റെ പ്രസക്ത വകുപ്പ് പ്രകാരം കുറ്റകരമെന്നും പരാതിയിലുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ അശ്രദ്ധ കാരണം ജീവിതവും തൊഴിലും തടസപ്പെട്ടുവെന്നും പരാതിക്കാരൻ വാദിച്ചു. തുടര്‍ന്നാണ് അന്വേഷണം നടത്തി കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ENGLISH SUMMARY:

The Ernakulam Chief Judicial Magistrate Court has directed the police to register a dynamic case against director-producer Martin Prakkat and the co-producers of the Kunchacko Boban starrer 'Officer on Duty'. This strict legal action follows a formal complaint filed by a Kannur native whose personal mobile number was displayed on screen without prior authorization. Following the movie's release, the complainant faced severe distress as he began receiving numerous threatening messages and disruptive phone calls. Along with the film's production crew, digital streaming giant Netflix and tech corporation Meta, including its platform WhatsApp, are being arrayed as accused in the corporate privacy breach. The legal petition underscores that the oversight constitutes a clear case of identity data theft under relevant provisions of the IT Act, causing immense disruption to the individual's professional life.