bhagyalakshmi-lakshmi-priya

TOPICS COVERED

ലക്ഷ്മിപ്രിയക്കെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പിണറായി വിജയനെ പരിഹസിച്ചുള്ള പരാമര്‍ശത്തിനാണ് ലക്ഷ്മിപ്രിയക്കെതിരെ വിമര്‍ശനം കുറിച്ചത്. അകമ്പടി വാഹനങ്ങളുമായി ധാർഷ്ട്യത്തോടെ നടന്ന 'ക്യാപ്റ്റൻ' ഇനി പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർക്കുമ്പോൾ ചിരി വരുന്നുവെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പരിഹാസം. 

ലക്ഷ്മിപ്രിയ പറയുന്നത് വിവരമില്ലായ്മയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. 'അത് വിവരമില്ലായ്മയാണ് ലക്ഷ്മിപ്രിയ...ഒരു രാജ്യത്ത് / സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടെങ്കിലേ ഭരണപക്ഷമുള്ളൂ. പ്രതിപക്ഷമെന്നാൽ എന്താണെന്ന് മനസിലാക്കാൻ രാഷ്ട്രീയം എന്താണെന്ന് അറിയണം.. അതിന് അല്പം ബുദ്ധികൂടി വേണം.. അതില്ലല്ലോ താങ്കൾക്ക് എന്നോർക്കുമ്പോ ഞങ്ങൾക്കും ചിരി അടക്കാൻ വയ്യ,' ഭാഗ്യലക്ഷ്മി പറഞ്ഞു. 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയായിരുന്നു ലക്ഷ്മിപ്രിയയുടെ പരാമര്‍ശം. ഭരണവിരുദ്ധ വികാരത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലമെന്ന് താരം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തെ അഴിമതി ഭരണത്തെ വിരലിലെ മഷി കൊണ്ട് ജനങ്ങൾ ആട്ടിക്കളഞ്ഞു. 

അഴിമതി നിറഞ്ഞ പത്തു വർഷം ചൂണ്ടുവിരലിൽ പുരണ്ട മഷി കൊണ്ട് ആട്ടിക്കളഞ്ഞ എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിലെ മികച്ച ഭരണപക്ഷവും പ്രതിപക്ഷവും ആവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും ലക്ഷ്മി പ്രിയ കുറിച്ചിരുന്നു. 

ENGLISH SUMMARY:

Lakshmi Priya is facing criticism from dubbing artist Bhagyalakshmi for her remarks mocking Pinarayi Vijayan. Bhagyalakshmi stated that Lakshmi Priya's comments stem from a lack of understanding about politics and the role of opposition.