Credits @anbuisheree

TAGS

മലയാളത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫോര്‍മേഷന്‍ വിജയ ചരിത്രമുള്ള നടന്‍മാരിലൊരാളാണ് ഇന്ദ്രന്‍സ്. കോമഡി അല്ലെങ്കില്‍ സൈഡ് ക്യാരക്റ്റര്‍ എന്ന നിലയില്‍ ഒരു കാലത്ത് സ്ഥിരം കഥാപാത്രങ്ങള്‍ അഭിനയിച്ചിരുന്ന നടന് പെട്ടന്നാണ് സീരിയസ് കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ലഭിച്ചത്. 2023ലെ ഹോമിലെ ഒലിവര്‍ ട്വിസ്റ്റിന് ശേഷം നിരവധി ഹിറ്റ് സീരിയസ് റോളുകള്‍ ഇതിനോടകം ഇന്ദ്രന്‍സ് അഭിനയിച്ച് കഴിഞ്ഞു. സംസ്ഥാനതലത്തില്‍ നിന്ന് വിട്ട് രാജ്യാന്തര തലത്തില്‍ വരെ ഇന്ദ്രന്‍സിന് ഇന്ന് ഫാന്‍സുണ്ട്. അത്തരത്തിലുള്ള ഒരു ആരാധികയുടെ ഇന്ദ്രന്‍സിനേക്കുറിച്ചുള്ള വൈകാരിക പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. 

അന്‍ബുശ്രീ എന്ന അക്കൗണ്ടിലാണ് വിഡിയോ. ‘നിങ്ങള്‍ ഇന്ദ്രന്‍സിനെ നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിക്കുകയാണോ? അഥവാ പറ്റിക്കപ്പെടുന്നതോ മര്‍ദിക്കപ്പെടുന്നതോ ആയ ക്യാരക്ടര്‍ ആണ് നിങ്ങള്‍ ഇന്ദ്രന്‍സിനെ അഭിനയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളെ ഞാന്‍ കണ്ടെത്തും എന്നിട്ട് വേദനിപ്പിക്കും' എന്നാണ് യുവതി പറയുന്നത്. 

‘ഇന്ദ്രന്‍സ് എന്ത് ക്യൂട്ടായ അഡോറബിള്‍ ആയ മനുഷ്യനാണ്. അദ്ദേഹമൊരു കുഞ്ഞുവാവയാണ്. ഞാന്‍ പറയുന്നത് ഭീഷണി അല്ല, പ്രോമിസാണ്. ഇന്ദ്രന്‍സിനെ വേദനിപ്പിച്ചാല്‍ ഞാന്‍ നിങ്ങളെ വേദനിപ്പിക്കും.’ എന്നാണ് യുവതി പറയുന്നത്.  

ഇംഗ്ലീഷില്‍ ആണ് വിഡിയോ. നിരവധി പേരാണ് ഇന്ദ്രന്‍സിനെ തൊട്ടാല്‍ അക്രമം അഴിച്ചുവിടുമെന്നതടക്കം രസകരമായ കമന്‍റുകളുമായി രംഗത്തുവരുന്നത്. പകുതി വിഡിയോയ്ക്കിടെ അന്‍ബുശ്രീ കരയുന്നതാണ് വിഡിയോയുടെ ഹൈലറ്റ്. ഇന്ദ്രന്‍സിന്‍റെ കട്ട ആരാധികയാണെന്ന് അന്‍ബുശ്രീ തെളിയിച്ചുകഴിഞ്ഞു.

നടന്‍റെ സമീപകാലത്തെ കഥാപാത്രങ്ങള്‍ വന്‍ സ്വീകാര്യതയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനതലം വിട്ട് രാജ്യാന്തര തലത്തില്‍ വരെ ഇന്ദ്രന്‍സിന് ഫാന്‍സ് ഇതിനോടകം ഉണ്ട്. 2023ലെ ഹോമിലെ അഭിനയത്തിന് ദേശീയ ചലചിത്ര പുരസ്കാര കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശം. 2018ല്‍ ആളൊരുക്കത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടന്‍ അടക്കം നിരവധി ബഹുമതികളും ഇന്ദ്രന്‍സിനെ തേടിയെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Indrans transformation showcases a remarkable journey in Malayalam cinema, evolving from supporting comedic roles to critically acclaimed serious characters. His recent performances, including 'Home', have garnered national and international recognition, proving his immense talent and growing fan base.