ഒറ്റനോട്ടം കൊണ്ട് പറയാനുള്ളതെല്ലാം ഉര്‍വശിക്ക് പറയാന്‍ സാധിക്കും, അത് സിനിമയാണെങ്കിലും ജീവിതമാണെങ്കിലും. ഉര്‍വശിയുടെ മുഖഭാവം കൃത്യമായി ഒപ്പിയെടുത്ത മകള്‍ കുഞ്ഞാറ്റയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഷോര്‍ട്സ് ധരിച്ച് പുറത്തുപോകാന്‍ ഒരുങ്ങുന്ന കുഞ്ഞറ്റയെ നോക്കുന്ന ഉര്‍വശിയാണ് സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോയിലുള്ളത്. അമ്മയും മകളും സംസാരിക്കുന്നില്ലെങ്കിലും വസ്ത്ര ധാരണത്തിലെ അതൃപ്തി ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. നെറ്റി ചുളിച്ചും കണ്ണുരുട്ടിയുമാണ് ഉര്‍വശി മകളെ നോക്കുന്നത്. എന്നാല്‍ അമ്മയുടെ റിയാക്ഷനില്‍ ഭയന്നിട്ടില്ലെന്ന് കുഞ്ഞാറ്റ വിഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നുണ്ട്. 

അമ്മയ്ക്ക് എന്‍റെ ഡ്രസ് ഒട്ടും ഇഷ്ടപെട്ടിട്ടില്ല, പക്ഷെ ഞാന്‍ ഇടും എന്നാണ് കുഞ്ഞാറ്റ ക്യാപ്ഷനായി കുറിച്ചത്. രസകരമായാണ് പലരും വിഡിയോട് പ്രതികരിക്കുന്നത്. ഒറ്റ നോട്ടം മതിയെന്നാണ് ഒരു കമന്‍റ്. ജസ്റ്റ് മലയാളി അമ്മ തിങ്ക്സ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഉര്‍വശിയുടെ അവസ്ഥ മാത്രമല്ലെന്നും ഇന്ത്യൻ അമ്മമാരുടെ സ്ഥിരം പ്രശ്നമാണെന്നും മറ്റൊരാള്‍ കമന്‍റിട്ടു. 2.4മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. 

ENGLISH SUMMARY:

Urvashi's daughter Kunjatta has gone viral on social media with a video capturing Urvashi's hilarious reaction to her daughter's outfit. The short clip showcases a mother's unspoken disapproval, a common sentiment many Indian mothers can relate to, and has garnered millions of views.