TAGS

തന്‍റെ മാതൃഭാഷ തമിഴാണെന്ന് നടന്‍ ജയറാം. അച്ഛന്‍റെ സ്ഥലം പാലക്കാടാണെന്നും അന്ന് ജില്ല തമിഴ്​നാടിന്‍റെ ഭാഗമായിരുന്നുവെന്നും ജയറാം പറഞ്ഞു. വീട്ടില്‍ അമ്മയോട് തമിഴാണ് സംസാരിക്കുന്നതെന്നും ബിഹൈന്‍ഡ്​സ്​വുഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു. 

'എന്‍റെ മാതൃഭാഷ തമിഴാണ്. അമ്മയുടെ സ്ഥലം കുംഭകോണമാണ്. അപ്പയുടെ സ്ഥലം പാലക്കാടാണ്. അന്ന് പാലക്കാടും തമിഴ്നാടിന്‍റെ ഭാഗമായിരുന്നു. പക്ഷേ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലായിരുന്നു. കൊച്ചിയിലാണ് ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. വീട്ടില്‍ അമ്മയോട് സംസാരിക്കുന്നത് തമിഴിലാണ്. രണ്ട് ഭാഷയും കംഫര്‍ട്ടബിളാണ്. 

കേരളത്തിലും തിരുവനന്തപുരത്തും കൊച്ചിഭാഗത്തും മലയാളം സംസാരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. തിരുവനന്തപുരം ഭാഗത്ത് കുറച്ച് നീട്ടിയാണ് സംസാരിക്കുക. എന്നാല്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ഭാഗങ്ങളില്‍ ഇത് വ്യത്യാസമാണ്. പറയുന്ന ടോണില്‍ മാത്രമാണ് വ്യത്യാസം വരുന്നത്,' ജയറാം പറഞ്ഞു. 

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം ‘പരിമള ആൻഡ് കോ’ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിലായിരന്നു ജയറാമിന്‍റെ പരമര്‍ശങ്ങള്‍. നീണ്ട ഇടവേളയ്​ക്ക് ശേഷം ഉര്‍വശിയും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ മിഷ്കിൻ, യോഗി ബാബു, സാൻഡി മാസ്റ്റർ എന്നിവരും ചിത്രത്തിലുണ്ട്.

ENGLISH SUMMARY:

Actor Jayaram reveals his mother tongue is Tamil. He stated that while he was born and raised in Kerala, his mother's ancestral home is in Kumbakonam and his father's hometown of Palakkad was once part of Tamil Nadu, and he speaks Tamil with his mother at home.