TAGS

  • ഇനിയും ഉപദ്രവിച്ചാല്‍ പരസ്യമായി പ്രതികരിക്കുമെന്ന് ബാല
  • 'സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടി പോകും'
  • വൈകാരികമായാണ് ബാലയുടെ പ്രതികരണം

മുൻഭാര്യമാരായ അമൃത സുരേഷിനും എലിസബത്ത് ഉദയനും എതിരെയുള്ള വിഷയങ്ങളില്‍ പല തവണ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചയാളാണ് ബാല. കുറെകാലമായി വിവാദങ്ങളില്‍ നിന്നും മാറി നിന്ന ബാല വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുമായി എത്തി. പത്തു വർഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാള്‍ പരസ്യമായി പ്രതികരിക്കുമെന്നുമാണ് ബാല പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. വൈകാരികമായാണ് ബാലയുടെ പ്രതികരണം.

'ജസ്റ്റ് പറയണമെന്ന് തോന്നി. വേറെ മാർഗമില്ല. അടുത്ത കാലത്ത് ചില വീഡിയോകൾ കണ്ടു. വെറെ വഴിയില്ല. പത്തു കൊല്ലം എന്നെ ഉപദ്രവിക്കുകയാണ്. നിയമത്തിന്‍റെ പേരില്‍ ഉപദ്രിച്ചു കൊണ്ടിരിക്കുകയാണ്' എന്നാണ് ബാല പറയുന്നത്. ആണായത് കൊണ്ട് തനിക്ക് ആളുടെ പേരു പറയാന്‍ സാധിക്കില്ലെന്നും ബാല പറയുന്നു. 

'മീഡിയ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു. സത്യങ്ങള്‍ പുറത്തു കൊണ്ടുവന്നു. എന്നാല്‍ മീഡിയയെ ചതിക്കുന്ന ഒരാളുണ്ട്. ഒന്നും വേണ്ടെന്ന് പറഞ്ഞ് നടക്കുന്ന ആളുണ്ട്. 10 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കേസ്.. കേസ്, എന്തു ചെയ്യും ഞാന്‍, ഇവിടെ നിയമമുണ്ടോ' എന്നും ബാല ചോദിക്കുന്നു. 'ഇനിയെന്നെ ഉപദ്രവിച്ചാല്‍ എല്ലാ സത്യവും തുറന്നു പറയും. എഴുതി വച്ചോ ഇത് നടക്കും. സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടി പോകും. പറ്റാത്തതുകൊണ്ടാണ് കേട്ടോ. ക്ഷമിക്കണം. ഒരുകാര്യം കൂടി. ഞങ്ങൾ രണ്ടുപേരെയും വിഷം വച്ച് കൊന്നേക്കൂ' എന്നാണ് വിഡിയോയിലുള്ളത്. 

ENGLISH SUMMARY:

Malayalam actor Bala has sparked fresh controversy after posting a video on social media making serious allegations about ongoing mental and legal harassment. In the video, Bala claimed that a certain individual has been tormenting him for the past ten years using legal systems and cheating the media with a false image of innocence. Expressing deep frustration over the endless court cases, he stated that as a man, he is restricted from naming the person publicly but warned that he would expose the shocking truth if the harassment continued. Concluding on an emotional note, Bala stated that he is pushed to his limits and even remarked out of desperation that it would be better if both he and his partner were poisoned.