ഏറെ നാളായി പ്രണയത്തിലായിരുന്ന സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് അമേയയുടെ കഴുത്തില്‍ ജിഷിന്‍ താലി ചാര്‍ത്തിയത്. ജിഷിന്റേയും അമേയയുടേയും രണ്ടാം വിവാഹമാണിത്.
പ്രണയജോഡികള്‍ ഗുരുവായൂരപ്പന്റെ മുന്‍പില്‍ മാല ചാര്‍ത്തി പുതുജീവിതത്തിലേക്ക്. രണ്ടുവര്‍ഷമായി ലിവിങ് ടുഗെദര്‍ ആയിരുന്നു ഇരുവരും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് വിജയകരമായതിനാലാണ് വിവാഹം നടത്താമെന്ന് ഇരുവരും തീരുമാനിച്ചത്.
ഓഫ്‌വൈറ്റും ഗോള്‍ഡും കലര്‍ന്ന കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. സമാനനിറത്തിലുള്ള ലെഹങ്കയും മിനിമല്‍ മേക്കപ്പും ജ്വല്ലറിയുമായാണ് അമേയ വന്നത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ നേർന്നു.
നടി വരദയാണ് ജിഷിന്റെ ആദ്യഭാര്യ. വിവാഹമോചനത്തിനു ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ജിഷിന്‍ തന്നെ നേരത്തേ തുറന്നുപറഞ്ഞിരുന്നു. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്. ഒരു ബന്ധം തകര്‍ന്ന് നശിച്ചുപോയ ആള്‍ക്കാണ് താന്‍ ജീവിതം നല്‍കിയതെന്ന ബോധ്യം തനിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം അമേയയും സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു.
‘ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണെന്നും എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണമെന്നും ഇരുവരും പറഞ്ഞു, തങ്ങൾ നല്ല സന്തോഷത്തിലാണെന്നും ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാല്‍ അല്‍പം കൂടി കംഫര്‍ട്ടബിള്‍ ആണെന്നു തോന്നിയതുകൊണ്ടാണ് വിവാഹത്തിലേക്ക് കടന്നതെന്നും ഇരുവരും പറയുന്നു.