Image Credit: instagram.com/beingsalmankhan

മുംബൈയിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ശല്യപ്പെടുത്തിയ പാപ്പരാസികള്‍ക്ക് നേരെ ക്ഷുഭിതനായതിന് പിന്നാലെ പിണക്കം മാറ്റി സല്‍മാന്‍ ഖാന്‍. ചൊവ്വാഴ്ച ആശുപത്രിയില്‍ സുഹൃത്തിനെ കാണാന്‍ പോയ സല്‍മാന്‍ ഖാന് നേരെ ബഹളം വച്ച് പാപ്പരാസികള്‍ ശ്രദ്ധയാകര്‍ഷിച്ചതോടെയായിരുന്നു താരം പൊട്ടിത്തെറിച്ചത്. 

കുടുംബാംഗങ്ങള്‍ ആരെങ്കിലും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇങ്ങനെ പെരുമാറുമോയെന്നും മറ്റുള്ളവരുടെ വേദന വിറ്റ് പണമുണ്ടാക്കുമ്പോള്‍ കുറച്ചൊക്കെ മാന്യത കാണിക്കണമെന്നും താരം തുറന്നടിച്ചിരുന്നു. ഇനിയും ഇങ്ങനെ ആവര്‍ത്തിച്ചാല്‍ ജയിലില്‍ പോകാന്‍ തനിക്ക് മടിയില്ലെന്നും എല്ലാവരെയും നേരിടുമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. 

സല്‍മാന്‍ ഖാന്‍ ക്ഷുഭിതനാകുന്നത് കണ്ട് ഫൊട്ടോഗ്രാഫര്‍മാര്‍ സോറി പറഞ്ഞ് മാറുകയും ചെയ്തു. ഇന്നലെ മറാത്തി ചിത്രമായ രാജ ശിവാജിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സല്‍മാന്‍ പക്ഷേ പാപ്പരാസികള്‍ക്കടുത്തേക്ക് പോയി. കൂട്ടത്തോടെ സല്‍മാനോട് ഫൊട്ടോഗ്രാഫര്‍മാര്‍ മാപ്പ് പറഞ്ഞതും 'ഇതാണ് ഇതിനൊക്കെയുള്ള സ്ഥലം, ആശുപത്രിയല്ലെന്ന്' സല്‍മാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇന്നലെ അങ്ങനെ സംഭവിച്ചതിന് സോറിയെന്നും, ലവ് യൂ ഭായ്' എന്നും ഫൊട്ടോഗ്രാഫര്‍മാര്‍ പറഞ്ഞതോടെ 'സോറി കുറച്ചുറക്കെ പറഞ്ഞേ, കേള്‍ക്കട്ടെ' എന്ന് സല്‍മാന്‍ തമാശയായി പറഞ്ഞു. തുടര്‍ന്ന് ചിത്രം പകര്‍ത്തുന്നതിനായി ഫൊട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. 'മാതൃഭൂമി'യാണ്  സല്‍മാന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ENGLISH SUMMARY:

Bollywood superstar Salman Khan recently made headlines after losing his temper and fiercely confronting shouting paparazzi who disrupted the environment outside a Mumbai hospital where he was visiting an ailing friend. A visibly agitated Khan slammed the photographers for their insensitivity, questioning if they would behave similarly if their own family members were hospitalized and emphasizing that one must maintain basic human decency instead of commercializing someone else's pain. He went as far as issuing a stern warning, stating that he wouldn't mind going to jail if he had to physically confront them should such invasive behavior happen again. However, the icy tension quickly dissolved the very next day at the success celebration of the Marathi historical film Raja Shivaji, where Khan voluntarily walked up to the media pool. As the photographers collectively issued a loud apology saying "Love you Bhai," the actor lightened the mood by humorously asking them to say it louder, reminding everyone that a movie event—and not a hospital—is the correct place for capturing pictures.