മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ. നാൽപത്തിയാറ് വർഷം പിന്നിട്ട കരിയറിൽ മോഹൻലാൽ നിരീക്ഷിച്ചതും പകർന്നാടിയതും നാം സ്വീകരിച്ചതും നമ്മുടെ തന്നെ ജീവിതമായിരുന്നു. 

ക്ളാരയാരാണെന്ന് മലയാളി ഇന്നും അന്വേഷിക്കുന്നത് ജയകൃഷ്ണനിലൂടെയാണ്. അയാൾ ചിരിച്ചപ്പോൾ നാം കൂടെ ചിരിച്ചു. കരഞ്ഞപ്പോൾ കണ്ടിരുന്നവരും കൺ നിറഞ്ഞു. ഹീറോയിസം മലയാളം ആഘോഷമാക്കിയ നാല് പതിറ്റാണ്ട്.

 പ്രായം മാറിനിൽക്കുന്ന അർപണബോധം വഴി നടത്തുമ്പോഴും കാലം ആവശ്യപ്പെടുന്ന തിരുത്തലുകൾക്കും മുഖം നൽകുന്നു മോഹൻലാൽ.