TAGS

തമിഴ് ചലച്ചിത്ര നടൻ രവി മോഹനും മുൻഭാര്യ ആർതി രവിയും തമ്മിലുള്ള തര്‍ക്കങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. വർഷങ്ങളായി താൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സാമ്പത്തിക കാര്യങ്ങളിൽ പോലും തനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ രവി മോഹൻ ആരോപിച്ചിരുന്നു. 

രവി മോഹന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമേയ നായര്‍. 'രവി മോഹന്റെ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം, അദ്ദേഹം ഹൈലി ഡിപ്രഷനിലാണ്. ആളുടെ മുഖത്ത് നോക്കിയാല്‍ അത് മനസിലാവും. ഡൊമസ്റ്റിക് അസസ് ഇന്നത്തെ ജനറേഷനിലുള്ള പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. മെന്റലി, ഇമോഷണലി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിങ് മാര്യേജ് ലൈഫില്‍ ഇന്ന് പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന്റെയെല്ലാം തെളിവ് ന‍ൽകിയാൽ അദ്ദേഹത്തിന് എളുപ്പത്തിൽ ഡിവോഴ്‌സ് ലഭിച്ചേക്കും,' അമേയ പറഞ്ഞു. 

ഡിവോഴ്‌സായ ടൈമില്‍, ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ സ്ട്രഗിളിങ്സ് ആരും കണ്ടിട്ടില്ല. ഞാനും വളരെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയ ഒരാളാണ്. വേറൊരാളുടെ ലൈഫില്‍ പോയിട്ട്, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല. സെപ്പറേറ്റായി നിന്ന്, നശിച്ച്, നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാന്‍ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാന്‍ കണക്കിലെടുക്കാറില്ല. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നില്ല. അതുകൊണ്ടാണ് ജയം രവിക്ക് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് മക്കളുടെ കാര്യം പറഞ്ഞ് ആക്രോശിക്കേണ്ടി വന്നത്, അമേയ പറഞ്ഞു. 

ENGLISH SUMMARY:

Actor Ravi Mohan's dispute with his ex-wife Aarti Ravi is in the news, with actress Ameya Nair expressing support for him. She highlighted the mental, emotional, and financial control men can face in marriage, suggesting evidence could help Ravi Mohan secure a divorce.