ചിത്രത്തിന് കടപ്പാട്: Online Malayali Events യൂട്യൂബ് ചാനല്‍

മലയാളത്തില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ചിത്രത്തില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് വേഷം ഓഫര്‍ ചെയ്തിരുന്നതായി ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. എന്നാലിത് സ്വീകരിക്കാത്തതിന്‍റെ കാരണം പറയുകയാണ് സഞ്ജു സാംസണ്‍. ചെന്നൈയില്‍ അതിരടി തമിഴ് വേര്‍ഷന്‍റെ ട്രെയിലര്‍ ലോഞ്ചിലാണ് സുഹൃത്തുക്കളായ സഞ്ജുവും ബേസിലും വേദി പങ്കിട്ടത്. 

സുഹൃത്തായിട്ടും എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചെറിയ റോളാണ് തന്നതെന്നും തരുമ്പോള്‍ വലിയ റോള്‍ േവണമെന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി. എങ്ങനെയുള്ള റോള്‍ വേണമെന്ന ചോദ്യത്തിന്, അതൊക്കെ ഇവന് അറിയാം അവന്‍ വലിയ ഡയറക്ടറാണെന്നും സഞ്ജു മറുപടി പറഞ്ഞു. മാസ്, സ്റ്റൈല്‍ റോളുകള്‍ കൊടുക്കുമെന്ന് ബേസിലും പറഞ്ഞു. 

ഓട്ടോ ഡ്രൈവറുടെ മാസ് റോളാണ് നല്‍കിയതെന്നും ഓട്ടോയുടെ പേര് സിക്സര്‍ എന്നായിരുന്നുവെന്നും ബേസില്‍ പറഞ്ഞു.  തമിഴ്നാട്ടില്‍ മാസ് കാണിച്ചത് ഓട്ടോ ഡ്രൈവര്‍ ആയിരുന്നില്ലേ എന്നാണ് രജനികാന്തിന്‍റെ സിഗ്നേച്ചര്‍ സ്റ്റൈല്‍ കാണിച്ചുകൊണ്ട് സഞ്ജുവിന്‍റെ പ്രതികരണം. ബേസിലിനോടുള്ള സൗഹൃദം കാരണമാണ് പരിപാടിക്കെത്തിയതെന്നും സഞ്ജു പറഞ്ഞു

'ഐപിഎല്ലിന്‍റെ തിരിക്കായിരുന്നത് കൊണ്ട് അതിരടി മലയാളം കാണാന്‍ സാധിച്ചില്ല. രണ്ട് ഭാഷയിലും കാണണം. ഓരോ മാച്ച് കഴിഞ്ഞും ഇവന്‍ എന്നെ വിളിക്കും. നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല എന്നൊക്കെ പറയും. അപ്പോള്‍ ഇവന്‍റെ സിനിമ കണ്ട് ഞാനും കമന്‍റ് പറയണം, രണ്ടും കണ്ട് അഭിപ്രായം പറയണം', എന്നും സഞ്ജു പറഞ്ഞു. 

ENGLISH SUMMARY:

Sanju Samson Reveals Why He Declined Role in Basil Joseph's 'Athiradi' Athiradi Movie: Sanju Samson Explains His Acting Decision Cricketer Sanju Samson on His Friendship with Basil Joseph and 'Athiradi' Basil Joseph's 'Athiradi' Success; Sanju Samson Opens Up About a Missed Role From Cricket to Cinema: Sanju Samson's Take on the 'Athiradi' Offer