antony-perumbavoor-mohanlal

തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനായി തീരുമാനിച്ചിരുന്നത് നടന്‍ ഓസ്റ്റിന്‍ ഡാനായിരുന്നു. പിന്നീടാണ് തരുണ്‍ ചിത്രത്തിന്‍റെ സംവിധാനം ഏറ്റെടുക്കുന്നത്. 

ഓസ്റ്റിന്‍ സംവിധാനത്തില്‍ നിന്നും പിന്മാറിയതിനെ പറ്റി സംസാരിക്കുകയാണ് ആന്‍റണി പെരുമ്പാവൂര്‍. പേടിച്ചിട്ട് സംവിധായകന്‍ അന്ന് ഫോണ്‍ എടുത്തില്ലെന്നും അവന്‍ പാനിക് ആയി പോയെന്നും ആന്‍റണി പറഞ്ഞു. എക്സില്‍ ആരാധകരുമായി നടത്തിയ ചര്‍ച്ചയിലാണ് ആന്‍റണി ഇക്കാര്യം പറഞ്ഞത്. 

'നമ്മള്‍ ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകന്‍ ആയിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അവനെ കാണാതായി. അപ്പോള്‍ നമുക്ക് ഈ പരീക്ഷണത്തിന് പോവാന്‍ പേടിയാണ്. അവന്‍ പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല. ആള് പോയി. അവര്‍ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പൊ അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ പോവാന്‍ പേടിയുണ്ട്,' ആന്‍റണി പറഞ്ഞു.