pooja-batra

TOPICS COVERED

സിനിമാ മേഖലയില്‍ തന്‍റെ ഉയരം വെല്ലുവിളിയായതിനെ പറ്റി സംസാരിക്കുകയാണ് നടി പൂജ ബത്ര. ഉയരം കാരമം തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും നായകന് തന്നെക്കാള്‍ ഉയരം തോന്നിക്കാന്‍ പല 'ടെക്നിക്കുകളും‌' സിനിമാക്കാര്‍ ഉപയോഗിക്കുമായിരുന്നുവെന്നും പൂജ പറഞ്ഞു. ഹാര്‍പേര്‍സ് ബസാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂജയുടെ തുറന്നുപറച്ചില്‍.

'സംഗീത ബിജ്‌ലാനി എന്റെ ഐഡല്‍ ആണ്. അതിസുന്ദരിയാണ്. എന്നെപ്പോലെ മോഡലായിരുന്നു. നിനക്ക് ഉയരം കൂടുതല്‍ ആയതിനാല്‍ സിനിമയില്‍ അവസരം കിട്ടില്ലെന്നാണ് സംഗീത പറഞ്ഞിരുന്നത്. നല്ല നടിയെന്ന് പേരെടുത്തിട്ടും എട്ട് വര്‍ഷം മാത്രം കരിയറുണ്ടായിരുന്ന അനുഭവത്തിലാണ് സംഗീത അങ്ങനെ പറഞ്ഞത്. കഥാപാത്രങ്ങള്‍ക്ക് എന്റെ ബെസ്റ്റ് തന്നെ ഞാന്‍ നല്‍കി. പക്ഷെ എന്റെ ഉയരം നായകന്മാരെ അലോസരപ്പെടുത്തിയിരുന്നു.

ഉയരം കാരണം പല സിനിമകളും എനിക്ക് നഷ്ടമായിട്ടുണ്ടെന്നത് സത്യമാണ്. വളരെ നല്ല വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. നായകന് ഉയരമുണ്ടെന്ന് തോന്നിപ്പിക്കാന്‍ ക്ലോസ് അപ്പ് ഷോട്ടുകളെടുക്കുമ്പോള്‍ കാലുകള്‍ വളച്ചുവച്ചും മറ്റും ഉയരം കുറവാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉയരം കുറവായി തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ട്.

അതേസമയം സല്‍മാന്‍ ഖാന് മാത്രം തന്റെ ഉയരം പ്രശ്‌നമായിരുന്നില്ലെന്നും പൂജ പറഞ്ഞു. സല്‍മാന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഉയരത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പൂജ പറഞ്ഞു. 

ENGLISH SUMMARY:

Actress Pooja Batra discusses how her height has been a challenge in the film industry, leading to lost opportunities and the need for cinematic techniques to make co-stars appear taller. She shared the instances where directors used close-up shots and specific styling to alter her perceived height.