വ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണ. അശ്വിന്‍റെ അമ്മ എന്ന് വിളിക്കുന്നത് എന്തിനാണെന്നും അമ്മ എന്ന് വിളിച്ചൂടെ എന്നും വിഡിയോക്ക് കമന്‍റ് ചെയ്തിരുന്നു. ഇതിനാണ് ദിയ വ്ലോഗിനിടയ്ക്ക് തന്നെ മറുപടി നല്‍കിയത്.
'എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്ന് വിളിക്കുന്നത്? അമ്മ എന്ന് വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്ന് വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ അച്ഛാ എന്ന് എനിക്ക് വിളിക്കാനാകില്ല.
എന്റെ അച്ഛന്‍ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കും. പക്ഷേ അശ്വിന്‍ ആന്‍റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി,' ദിയ പറഞ്ഞു