ടിവികെ അധ്യക്ഷന്‍ വിജയ്​യും നടി തൃഷ കൃഷ്ണനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് തന്റേതായ ശൈലിയിൽ പ്രതികരിച്ചിരിക്കുകയാണ് രാഖി സാവന്ത്. ഇരുവരും വിവാഹം കഴിക്കണമെന്നും താൻ മെഹന്തി ചടങ്ങിൽ പങ്കെടുക്കുമെന്നും രാഖി തമാശയായി പറഞ്ഞു.

'തൃഷയെ തുടക്കകാലം മുതലേ എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടുപേരും അന്ന് ഇന്‍ഡസ്ട്രിയില്‍ കഷ്ടപ്പെടുകയായിരുന്നു. ആദ്യം അവള്‍ ബോളിവുഡിലായിരുന്നു. പിന്നീട് സൗത്ത് ഇന്‍ഡസ്ട്രിയിലേക്ക് മാറി. അവളെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം,' ഒരു അഭിമുഖത്തില്‍ രാഖി പറ‍ഞ്ഞു. 

വ്യക്തിപരമായി വിജയ്​യെ ഒരുപാട് ഇഷ്ടമാണെന്നും രാഖി സാവന്ത് പറഞ്ഞു. അദ്ദേഹം വളരെ നല്ല സ്വഭാവക്കാരനാണ്. അദ്ദേഹത്തോടൊപ്പം ഒരു പാട്ട് പാടുക എന്നത് എന്റെ സ്വപ്നമായിരുന്നു, പക്ഷേ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല. ഇപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേരാൻ തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിജയ്​യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് കാലങ്ങളായി അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പിടയ്​ക്ക് വിവാഹേതര ബന്ധം ആരോപിച്ച് വിജയ്​യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി നല്‍കിയതോടെ ഇതിന് ആക്കം കൂടിയിരുന്നു. പിന്നാലെ ഇരുവരും ഒരു വിവാഹ ചടങ്ങില്‍ ഒരുമിച്ച് വന്നതും ശ്രദ്ധ നേടി. വോട്ടെണ്ണല്‍ ദിനത്തില്‍ വിജയ്​യുടെ പാര്‍ട്ടിയായ ടിവികെ മുന്നിലെത്തിയതിന് പിന്നാലെ തൃഷ വിജയ്​യെ അഭിനന്ദിക്കാന്‍ വീട്ടിലേക്ക് എത്തിയിരുന്നു. 

ENGLISH SUMMARY:

Rakhi Sawant has responded to rumors of a relationship between TVK chief Vijay and actress Trisha Krishnan in her own style. She jokingly suggested they should get married and that she would attend the mehndi ceremony.