Image Credit : Instagram/Twitter

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഹന്‍സൂ എന്ന് വിളിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ ഹന്‍സിക കൃഷ്ണ. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്‍റെ മകള്‍ കൂടിയായ ഹന്‍സികയുടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ബോൾഡ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ എക്സ് മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഹന്‍സിക ഇതുവരെ ആരാധകരുമായി പങ്കുവയ്ക്കാത്ത വിഡിയോ ആയതിനാല്‍ ഇത് ഡീപ് ഫേക്ക് വിഡിയോ ആണോ അതോ ഹന്‍സിക സബ്സ്ക്രൈബേഴ്സിനായി മാത്രം പങ്കുവച്ചതാണോ എന്ന സംശയത്തിലാണ് ആരാധകര്‍. 

സൈബറിടത്ത് വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹന്‍സികയ്ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി മനപ്പൂര്‍വം പങ്കുവച്ചതാണെന്ന ആരോപണം ഹന്‍സികയ്ക്കെതിരെ ഉയരുന്നുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ചാര്‍ജ് ഇപ്പോള്‍ 390 രൂപയായി ഹന്‍സിക വര്‍ധിപ്പിച്ചെന്നും വിഡിയോ വൈറലായതോടെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂടിയെന്നും ആരോപണം ഉയരുന്നുണ്ട്. 

ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്യണ്‍ ഫോളോവേഴ്സുളള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ഹന്‍സിക. ഫാഷന്‍, യാത്ര, ഡാന്‍സ് വിഡിയോസ്, വീട്ടിലെ വിശേഷങ്ങള്‍ ഇതൊക്കെയാണ് ഹന്‍സികയുടെ പ്രധാന കണ്ടന്‍റുകള്‍. 1800ലധികം സബ്സ്ക്രൈബേഴ്സാണ് നിലവില്‍ ഹന്‍സികയ്ക്ക് ഉളളത്. 390 രൂപയാണ് സബ്സ്ക്രിപ്ഷനായി ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത്. എന്നാല്‍ വിഡിയോ ലീക്കായതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സിനെ ഹന്‍സിക സ്വന്തമാക്കി എന്നും സോഷ്യല്‍ ലോകം പറയുന്നു.

പ്രചരിക്കുന്ന വിഡിയോ എഐ നിര്‍മിത ഡീപ് ഫേക്ക് ആണോ അതോ സബ്സ്ക്രൈബേഴ്സിനായി മാത്രം പങ്കുവച്ചതാണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഹന്‍സിക ഇതുവരെയും യാതൊരു വിധ പ്രതികരണവും നടത്തിയിട്ടുമില്ല. അതേസമയം സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ബാച്ച്ല‍ർ പാര്‍ട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി താരം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Hansika Krishnan, a well-known social media influencer and daughter of actor Krishnakumar, is currently embroiled in a controversy surrounding a leaked video. The video, which surfaced online, has sparked discussions about whether it's a deepfake or a private clip shared with subscribers, leading to criticism and accusations of a subscription hike.