സൈലന്‍റായി വന്ന് തിയേറ്ററില്‍ ഹിറ്റടിച്ചിരിക്കുകയാണ് 'ഭരതനാട്യം 2; മോഹിനിയാട്ടം'. സൈജു കുറുപ്പ് നായകനായ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. ഒന്നാം ഭാഗം തിയേറ്ററില്‍ അത്ര വിജയിച്ചില്ലെങ്കിലും ഒടിടിയില്‍ വന്നപ്പോള്‍ ജനപ്രിയമായിരുന്നു. ഇതും രണ്ടാം ഭാഗത്തിന്‍റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സിനിമ ഹിറ്റായി ഓടുമ്പോള്‍ കലാരഞ്ജിനിയുടെ റീല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കലാരഞ്ജിനിക്കൊപ്പം ദിവ്യ എം.നായര്‍, ശ്രുതി സുരേഷ് എന്നിവരും റീലിലുണ്ട്. സരസ്വതിയമ്മ എന്ന കലാരഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മക്കളായിട്ടായിരുന്നു ദിവ്യയും ശ്രുതിയും ചിത്രത്തില്‍ വേഷമിട്ടത്.
കലാരഞ്ജിനിയുടെ ഹിറ്റ് ചിത്രം 'ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം' എന്ന ഹിറ്റ് ചിത്രത്തിലെ രംഗമാണ് മൂവരും കൂടി റീക്രിയേറ്റ് ചെയ്തത്. സിനിമാ നടി യമുനാ റാണിയെ കാണുന്ന രംഗമാണ് മൂവരും ചേര്‍ന്ന് അഭിനയിച്ചത്. ചിത്രത്തില്‍ കലാരഞ്ജിനി അവതരിപ്പിച്ച ആനന്ദവല്ലിയായിട്ട് തന്നെയാണ് റീലിലും പ്രത്യക്ഷപ്പെടുന്നത്. ഒജി ആനന്ദവല്ലിക്കൊപ്പം പുതിയ കൗസുവും ഇന്ദുമതിയും ഗംഭീരമായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍. മോഹനിയാട്ടത്തെ അഭിനന്ദിച്ചും നിരവധി കമന്‍റുകളുണ്ട്.