mammootty-vijay

കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം മെയ് നാലിന് പുറത്തുവരും. സൂപ്പര്‍ താരം വിജയ്​യുടെ സാന്നിധ്യമാണ് ഇത്തവണ തമിഴ്നാട് തിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. താരത്തിന്‍റെ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് എന്ത് സ്വാധീനമുണ്ടാക്കാനാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് ഇതേപ്പറ്റി ചോദിച്ചതിന്‍റെയും അദ്ദേഹം അതിന് നല്‍കിയ മറുപടിയുടെയും വിഡിയോ മിനിറ്റുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തമിഴ്നാട് തിര‍ഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു തമിഴ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.. ഒന്ന് അമ്പരന്ന മമ്മൂട്ടിയോട് 'വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?' എന്ന് വീണ്ടും ചോദ്യമുയര്‍ന്നു. 'ഒന്നുമേ തെരിയാത്, ആളെ വിട്,' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തുടര്‍ന്ന് ചാനല്‍ മൈക്കുകള്‍ വകഞ്ഞുമാറ്റി അദ്ദേഹം മുന്നോട്ട് നടന്നു. പുതിയ സിനിമയായ ‘പേട്രിയറ്റി’ന്റെ പ്രചരണാർഥം തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി.

മേയ് ഒന്നിനാണ് ‘പേട്രിയറ്റി’ന്‍റെ റിലീസ്. 18 വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ENGLISH SUMMARY:

Tamil Nadu election results are eagerly awaited alongside Kerala's, with results due on May 4th. Super star Vijay's presence is a major focal point this election, and his party, Thamizhaga Vetri Kazhagam, is being closely watched for its potential influence.