'പതിനെട്ടാം പടി' എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ആര്‍ഷ ബൈജു. പിന്നീട് വന്ന കരിക്കിന്‍റെ വെബ് സീരീസ് 'ആവറേജ് അമ്പിളി', 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്', 'മധുരമനോഹര മോഹം' എന്നിങ്ങനെ പല ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു നടി. സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ആര്‍ഷ. നടിയുടെ ഫോട്ടോ ഷൂട്ടുകളും വിഡിയോകളും ശ്രദ്ധ നേടാറുണ്ട്. 

 

ആര്‍ഷ പങ്കുവച്ച പുതിയ വിഡിയോ ഷൂട്ടും വൈറലാവുകയാണ്. കറുപ്പ് നിറത്തിലുള്ള ക്യൂട്ട് മിനി ഫ്രോക്കാണ് ആര്‍ഷ ധരിച്ചിരിക്കുന്നത്. തേക്കടി ഹില്‍സ് ആന്‍ഡ് ഹ്യൂസ് റിസോര്‍ട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന വിഡിയോക്ക് ഒരു ഫെയറി ടെയ്ല്‍ വൈബാണ്. 'ഫെയറി ഇന്‍ ബ്ലാക്ക്' എന്ന് വിഡിയോക്കൊപ്പം ആര്‍ഷ ടാഗ് ചെയ്തിട്ടുണ്ട്. 'ഇത് ക്യൂട്ട് ആന്‍ഡ് ഹോട്ട് കോമ്പോ ആണല്ലോ' എന്നാണ് ആരാധകരുടെ കമന്‍റ്. 

 

പ്ലൂട്ടോ ആണ് അണിയറയിലൊരുങ്ങുന്ന ആര്‍ഷയുടെ പുതിയ ചിത്രം. നീരജ് മാധവ്, അൽത്താഫ് സലിം, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

ENGLISH SUMMARY:

Aarsha Baiju, the talented actress who gained recognition with her debut film 'Pathinettam Padi' and subsequent successful projects, has once again captured attention with a captivating new video shoot. Her latest 'Fairy in Black' themed video, shot at Thekkady Hills and Hughes Resort, showcases her in a stylish black mini-dress, evoking a fairy-tale ambiance and garnering significant praise from fans.