ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം സജ്ന നൂര്‍ വിഡിയോ പങ്കുവച്ചിരുന്നു. വിവാഹബന്ധം തകരാന്‍ സിനിമാക്കാരനായ മൂന്നാമതൊരാളാണ് കാരണം എന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സജ്ന വിഡിയോ പങ്കുവച്ചത്. തങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടില്ലെന്നും പരസ്പരം സംസാരിച്ചാണ് പിരിഞ്ഞതെന്നും സജ്ന പറഞ്ഞു. തങ്ങള്‍ക്കില്ലാത്ത ദുഖമാണ് മറ്റുള്ളവര്‍ക്കെന്നും ഇനി ഫിറോസിക്കയുടെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ, തന്റെ ജീവിതത്തിൽ ആണ് വന്നാലോ അത് രണ്ട് പേർക്കും ഒരു വിഷയമല്ലെന്നും സജ്ന പറഞ്ഞിരുന്നു.
ഈ വിഡിയോക്ക് പിന്നാലെ ഫിറോസ് ഖാനും പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണെന്നും പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. സേഫ്റ്റി സോണിലാണെന്നാണ് പല ഉന്നതന്മാരും കരുതരുതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
‘ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുമ്പോൾ... ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ ചിലർക്കൊക്കെ വിചാരങ്ങളുണ്ട്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല.
എന്നു കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും ഞാൻ അങ്ങ് സേഫായി. ബുദ്ധികൊണ്ട് ഞാൻ കളിക്കുകയാണ്. എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാൻ ഉപയോഗിച്ചാലും ഞാൻ രക്ഷപ്പെടും. എന്റെ കയ്യിൽ അത്രത്തോളം പിടിപാടുണ്ട്. അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയി. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും,' ഫിറോസ് പറഞ്ഞു.