അന്തരിച്ച നടൻ ശ്രീനിവാസന് കൊച്ചി കണ്ടനാട്ടെ പാടശേഖരത്തിൽ സ്മാരകമൊരുങ്ങുന്നു. പതിറ്റാണ്ടുകളോളം തരിശായിക്കിടന്നിരുന്ന ഭൂമി കൃഷിയോഗ്യമാക്കിയതും, പൊന്നുവിളയിച്ചതും ശ്രീനിവാസന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇത്തവണയും തണ്ണിമത്തനടക്കമുള്ള പച്ചക്കറികൾ കണ്ടനാട്ടെ പാടശേഖരത്തിൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.
35 വർഷത്തോളം തരിശായിക്കിടന്നിരുന്ന കണ്ടനാട് പാടശേഖരം ഈ നിലയിലേക്ക് എത്തിയത് നടൻ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ്. ഏക്കറുകണക്കിന് ഭൂമിയിൽ കണിവെള്ളരിയും, പയറും, വെണ്ടയും എന്തിന് തണ്ണിമത്തൻ വരെ വിളഞ്ഞുനിൽക്കുന്നത് കാണാം.
14 വർഷം മുൻപ് ഇവിടെ ജൈവകൃഷിക്ക് തുടക്കം കുറിച്ചത് ശ്രീനിവാസനായിരുന്നു. ഇതോടെ പലരും കൃഷി ചെയ്യാൻ തയാറായി ഇവിടെയെത്തി. അതുകൊണ്ടുതന്നെ ശ്രീനിവാസന് സ്മാരകമൊരുക്കാൻ ഇതിലും മികച്ച സ്ഥലം വേറെ എവിടെയെന്നാണ് പ്രദേശവാസികളുടെ ചോദ്യം
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്മാരകം ഉടൻ നാടിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ