shruthi-haasan

TOPICS COVERED

തന്നെ 'മമ്മ' എന്നു വിളിച്ച പാപ്പരാസികളെ നിര്‍ത്തി പൊരിച്ച് നടി ശ്രുതി ഹാസന്‍. മുംബൈയിലെ റസ്റ്റോറന്‍റ് പരിസരത്താണ് സംഭവമുണ്ടായത്. റസ്റ്റോറന്‍റില് നിന്നും ഇറങ്ങി കാറിനടുത്തേക്ക് നീങ്ങുന്നതിനിടെ പാപ്പരാസികളിലൊരാള്‍ ശ്രുതി ഹാസനെ 'മമ്മ' എന്നു വിളിച്ചതാണ് പ്രകോപനത്തിന് കാരണം. 

റസ്റ്റോറന്‍റില്‍ നിന്നും ഇറങ്ങുന്നതിനിടെ പാപ്പരാസികള്‍ ശ്രുതിയുടെ ചിത്രമെടുക്കുന്നതിനിടെയാണ് സംഭവം. മുന്നോട്ട് നടന്നു നീങ്ങിയപ്പോഴാണ് താരത്തെ കൂട്ടത്തിലൊരാള്‍ 'മമ്മ' എന്നു വിളിച്ചത്. ചൂടായ ശ്രുതി ഹാസന്‍ 'ആരാണ് മമ്മ' എന്നു ചോദിച്ച് കൊണ്ട് പാപ്പരാസികളോട് തട്ടികയറുകയായിരുന്നു.

'നിങ്ങളുടെ അമ്മയാണോ? എന്താണ് പുലമ്പുന്നത്' എന്നാണ് ഹിന്ദിയില്‍ ശ്രുതി ഹാസന്‍ ചോദിക്കുന്നത്.  ശ്രുതിയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ട്. പാപ്പരാസികൾ അത്തരം വ്യക്തിപരമായ പേരുകള്‍ വിളിക്കുന്നത് ശരിയല്ലെന്നും ശ്രുതിക്ക് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നുമാണ് പ്രതികരണങ്ങള്‍.  

ദുൽഖർ സൽമാൻ, സാത്വിക വീരവല്ലി എന്നിവർക്കൊപ്പമുള്ള 'ആകാശം ലോ ഒക താര' എന്ന ചിത്രമാണ് ശ്രുതി ഹാസന്‍റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. പ്രഭാസും പൃഥിരാജ് സുകുമാരനുമൊപ്പമുള്ള സലാര്‍; പാര്‍ട്ട് 2 എന്ന ചിത്രവും ശ്രുതി ഹാസന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ENGLISH SUMMARY:

Shruti Haasan firmly addressed paparazzi who called her 'Mammi', questioning their behavior and asserting her right to privacy. This incident has sparked varied reactions on social media, with many supporting the actress's response to intrusive personal remarks.