കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് സംവിധായകന‍്‍ അറ്റ്ലിയും ഭാര്യ പ്രിയയും. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അറ്റ്ലി തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. അനിയത്തിയെ കിട്ടിയെന്ന സന്തോഷം പ്രകടിപ്പിക്കുന്ന മൂത്ത മകന്‍ മീറിന്‍റെ പെന്‍സില്‍ ഡ്രോയിങ് അറ്റ്ലി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു.
പ്രിയങ്ക ചോപ്ര, നസ്രിയ, കാജൽ അഗർവാൾ, രശ്മിക മന്ദാന, സമാന്ത, അനന്യ പാണ്ഡെ, സായ് അഭയ് ശങ്കര്‍, ഹുമ ഖുറേഷി തുടങ്ങി നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കമന്‍റ് ബോക്സില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. 2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചത്.
അല്ലു അർജുൻ, ദീപിക പദുകോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന 'രാക' ആണ് അറ്റ്‌ലീയുടെ പുതിയ ചിത്രം. പുനർജന്മം പ്രമേയമാകുന്ന ഈ ആക്ഷൻ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. സായ് അഭയ് ശങ്കറാണ് സംഗീതം.