Image: Rashii Khanna, Instagram
നടി റാഷി ഖന്ന അഭിനയിക്കുന്ന സിനിമാ സെറ്റില്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. കാരവനില്‍ സൂക്ഷിച്ചിരുന്ന നടിയുടെ ബാഗില്‍ നിന്നും 50,000രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മോഷ്ടാവിനെ കണ്ടെത്തി. കാരവന്‍ ജീവനക്കാരനെ പിടികൂടി സെറ്റില്‍ നിന്നും പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം തന്നെ പണം റാഷി ഖന്നയുടേതല്ലെന്നും മാനേജരുടേതാണെന്നും അവരുടെ തന്നെ ടീം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നടി റാഷി ഖന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാമേഖലയില്‍ തിരക്കുള്ള നടിയാണ് റാഷി ഖന്ന. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം.
റൗഡി ആന്റ് കോ, തലാഖോന്‍ മേ ഏക്, ബ്രിഡ്ജ്, ലുഖേ, ഫാര്‍സി 2 എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു റാഷിയുടേത്. മാര്‍ച്ച് 19ന് റിലീസ് ചെയ്ത ഉസ്താദ് ഭഗത്സിങ്ങിലാണ് താരം അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ മോഹൻലാലിന്റെ ‘വില്ലൻ’, പൃഥ്വിരാജ് നായകനായ ‘ഭ്രമം’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.