patriot

TOPICS COVERED

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. തിയറ്ററിൽനിന്നുള്ള സിനിമയുടെ കലക്ഷന്റെ നിർമാണ-വിതരണ വിഹിതം നിര്‍മാതാവ് കൂട്ടിചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർമാതാവ് ആന്റോ ജോസഫും ഫിയോക് പ്രസിഡൻ്റ് വിജയകുമാറുമായുള്ള ചർച്ചയിൽ നിലനിൽക്കുന്ന വ്യവസ്ഥകൾക്ക് പുറമെ ഹോൾഡ് ഓവറായാലും ചിത്രത്തിന് 50ശതമാനം തീയറ്റർ വിഹിതം ഉറപ്പാക്കാൻ തീരുമാനമായി. മേയ് 1ന് റിലീസ് ചെയ്യുന്ന ചിത്രം പരമാവധി തിയറ്ററുകളിൽ  പ്രദർശിപ്പിക്കാനും തീരുമാനമായി.

18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ENGLISH SUMMARY:

Mammootty Mohanlal's film 'Patriot' ban has been lifted by FEOK, the theater owners' association in Kerala. This decision came after negotiations regarding the producer's share of the box office collection.