Image Credit: Instagram
സിനിമാലോകത്ത് താന്‍ തുടരാന്‍ കാരണം തന്നെ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങാണെന്ന് നടി മൃണാള്‍ താക്കൂര്‍. ബോളിവുഡില്‍ താന്‍ അരങ്ങേറ്റം കുറിക്കാന്‍ കാരണം രണ്‍വീറാണെന്നും താരം തുറന്ന് പറയുന്നു. മൃണാളിന്‍റെ വെളിപ്പെടുത്തല്‍ ആരാധകരെ അമ്പരപ്പിച്ചുവെങ്കിലും തന്‍റെ കരിയറില്‍ നിര്‍ണായക സമയത്ത് കൈ പിടിച്ച് ഉയര്‍ത്തിയ ലക്കി ചാം ആണ് താരമെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു.
രണ്‍വീര്‍ അല്ലാബാദിയയുടെ പോഡ്കാസ്റ്റിലാണ് മൃണാള്‍, ജീവിതത്തിലെ നിര്‍ണായക കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്. 'ഹൃദയം നിറയെ സന്തോഷമാണ്. രണ്‍വീര്‍ എന്‍റെ ഭാഗ്യമാണ്. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ഇന്നും നില്‍ക്കാന്‍ കാരണം രണ്‍വീറാണ്. ഒരു ഹെയര്‍ ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ ഞാന്‍ രണ്‍വീറിനൊപ്പം അഭിനയിച്ചിരുന്നു. അത് ഹിറ്റായതാണ് സംവിധായകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിന്‍റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്. രണ്‍വീര്‍ ശരിക്കും എന്നെ ഒരുപാട് സഹായിച്ചു. അടിമുടി പോസിറ്റീവായ മനുഷ്യനാണ്. ഇന്ന് കാണുന്ന വിജയമെല്ലാം അയാള്‍ അര്‍ഹിക്കുന്നു'- മൃണാള്‍ പറഞ്ഞു.
ധുരന്ധറിലെ രണ്‍വീറിന്‍റെ പ്രകടനം പകരം വയ്ക്കാന്‍ പറ്റാത്തതാണെന്നും താരം പുകഴ്ത്തി. ആഴത്തിലുള്ളതും പല അടരുകളുള്ളതുമാണ് രണ്‍വീറിന്‍റെ അഭിനയം. ഹംസയില്‍ ഞാനത് കണ്ടതാണ്. ഹീറോ ആയിട്ടല്ല, അടിമുടി കഥാപാത്രമായാണ് രണ്‍വീര്‍ അഭിനയിക്കുന്നത്. ഓരോ കഥാപാത്രത്തിനായും കഠിനാധ്വാനം ചെയ്യുന്നയാളാണ്. രണ്‍വീറിനെയോര്‍ത്ത് തികഞ്ഞ അഭിമാനമുണ്ട്. രണ്‍വീര്‍ അഭിനയിക്കുന്നതെല്ലാം ബ്ലോക്ബസ്റ്ററായി മാറണമെന്നാണ് എന്‍റെ പ്രാര്‍ഥന. ഏത് റോളും ചെയ്യാന്‍ കഴിയുന്നയാളാണ്'- മൃണാള്‍ പറഞ്ഞു.
'കുംകും ഭാഗ്യ' എന്ന സീരിലയിലൂടെയാണ് മൃണാള്‍ ശ്രദ്ധിക്കപ്പെട്ടത്. ലവ് സോണിയയാണ് താരത്തിന്‍റെ ആദ്യ ഹിന്ദി ചിത്രം. സൂപ്പര്‍ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാന്‍, സീതാരാമം, ലസ്റ്റ് സ്റ്റോറീസ് 2, സണ്‍ ഓഫ് സര്‍ദാര്‍ 2 തുടങ്ങിയവയാണ് മൃണാളിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
2025 ഡിസംബറില്‍ റിലീസായ ധുരന്ധര്‍ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു. ഒറ്റ ഭാഷയിലിറങ്ങി ഇത്രയും ഏറ്റവും വിലയ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമെന്ന ഖ്യാതിയും ധുരന്ധര്‍ സ്വന്തമാക്കി. പിന്നാലെ റിലീസ് ചെയ്ത ധുരന്ധര്‍ 2 ആദ്യ ഭാഗത്തിന്‍റെ റെക്കോര്‍ഡുകള്‍ വെറും 11 ദിവസം കൊണ്ടാണ് കടപുഴക്കിയത്. രണ്‍വീറിന് പുറമെ അര്‍ജുന്‍ രാംപാല്‍, മാധവന്‍,സഞ്ജയ് ദത്ത് എന്നിവരും ധുരന്ധറില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.