ഉദ്ഘാടന ചടങ്ങിനിടെ നടി മഞ്ജു വാര്യരെ ചുംബിച്ച് ആരാധിക. പാലക്കാട് ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജു ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. മാര്‍ച്ച് 15 ന് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ചർച്ചയായത്. മഞ്ജു വേദിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു യുവതി നടിയെ കടന്നു പിടിച്ച് ബലമായി ചുംബിച്ചത്.
അവതാരക മീര അനിലും സുരക്ഷ ചുമതലയിലുള്ളവരും സ്റ്റേജില്‍ നില്‍ക്കെയാണ് അതിക്രമം. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി ആരാധികയെ വേദിയിൽ നിന്നും മാറ്റുകയായിരുന്നു. അതേസമയം, മഞ്ജു സംയമനം വിടാതെ വീണ്ടും ആരാധകര്‍ക്കരികിലേക്ക് എത്തി സെല്‍ഫി എടുത്തു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.
‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ സ്ത്രീ വിളിച്ചു പറഞ്ഞു. വേദിയിൽ നിന്നു തന്നെ ആ സ്ത്രീയ മഞ്ജു കൈപിടിച്ച് ആശ്വസിപ്പിച്ചു. ആരാധികയുടെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമാണ് ഉയരുന്നത്. അമിത ആരാധനയെയും താരങ്ങളുടെ സുരക്ഷയെ പറ്റിയും പലരും പ്രതികരിക്കുന്നുണ്ട്.