dyfi

TOPICS COVERED

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം അക്കൗണ്ടന്‍റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസ്. തട്ടിപ്പ് നടത്തിയ കെ.വി.ഗണപതിക്ക് മുൻ എൽഡിഎഫ് ഭരണസമിതി വഴിവിട്ട് സഹായം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഉദയൻ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ മുഴുവൻ കരാർ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെടും.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം അക്കൗണ്ടൻ്റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസ്. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് പുതുക്കോട് സ്വദേശി കെ.വി.ഗണപതിക്ക് എതിരെ ആണ് കേസ്. വഞ്ചനാകുറ്റത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തതിന് പിന്നാലെ കെ.വി.ഗണപതി ഒളിവിൽ. പാരാതി ഉയർന്നതിന് പിന്നാലെ ഗണപതിയെ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ നേതൃത്വം. കഴിഞ്ഞ LDF ഭരണസമിതിയുടെ ഒത്താശയോടെ ആണ് തട്ടിപ്പ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഉദയൻ. അഞ്ച് വർഷത്തെ കരാർ നിയമനങ്ങളിൽ ക്രമക്കേടുകൾ നടുന്നു. സിപിഎം നേതാക്കൾ ഉൾപ്പെട്ടെ ഇൻ്റർവ്യൂ ബോർഡിന് എതിരെ അന്വേഷണം വേണം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നൽകുമെന്ന് UDF ഭരണസമിതി. 2021- 2026 കാലത്താണ് ഗണപതി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ അക്കൗണ്ടൻ്റ് കം- ഐ.ടി അസിസ്റ്റൻ്റായി ജോലി ചെയ്തത്. ഇയാളുടെ ബി.കോം മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് കേസ്.

ENGLISH SUMMARY:

A case has been registered against a DYFI leader in Palakkad's Pudukode Panchayat for working as an accountant for five years using a fake degree certificate. The Panchayat President alleged that the accused, K.V. Ganapathy, received undue assistance from the previous LDF administration, and the current UDF administration will demand a vigilance inquiry into all contract appointments made during the past five years.